Quantcast

സ്റ്റിയറിംഗ് തിരിച്ചത് കുരങ്ങന്‍’; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പണിയും തെറിച്ചു

ബംഗളൂരുവിനടുത്ത് ദാവങ്കരയിലാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    6 Oct 2018 6:25 AM GMT

സ്റ്റിയറിംഗ് തിരിച്ചത് കുരങ്ങന്‍’; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പണിയും തെറിച്ചു
X

താനിരിക്കണ്ട താനിരുന്നില്ലെങ്കില്‍ അവിടെ നായ കയറിയിരിക്കുമെന്ന പഴമൊഴി കേട്ടിട്ടില്ലേ. പക്ഷേ ഇവിടെ സംഭവിച്ചത് അതല്ല, നായക്ക് പകരം കുരങ്ങനാണ് കയറിയിരുന്നത്. ഇരിക്കുക മാത്രമല്ല, ഇരിക്കാന്‍ സഹായിച്ചവന്റെ ജോലി കൂടി തെറിപ്പിച്ചു ഈ കുരങ്ങന്‍. കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിംഗ് കുരങ്ങന്റെ കൈയില്‍ നല്‍കിയ ഡ്രൈവറുടെ പണിയാണ് തെറിച്ചത്.

ബംഗളൂരുവിനടുത്ത് ദാവങ്കരയിലാണ് സംഭവം. കുരങ്ങന്റെ കൈയില്‍ സ്റ്റിയറിംഗ് നല്‍കിയിരിക്കുന്നതും കുരങ്ങന്‍ ബസ് ഓടിക്കുന്നതുമായ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ഡ്രൈവറെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ദാവങ്കരെ ഡിവിഷനിലെ ഡ്രൈവറായ പ്രകാശിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ 1നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിവിഷണല്‍ സെക്യൂരിറ്റി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകാശിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കെ.എസ്.ആര്‍.ടി.സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസിലെ സ്ഥിരം യാത്രക്കാരിയായ അധ്യാപികയുടെ കൂടെയുള്ളതാണ് കുരങ്ങന്‍. പത്ത് മിനിറ്റോളം ഈ കുരങ്ങന്‍ ഡ്രൈവറുടെ മടിയിലിരുന്നു. എന്നാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും പരാതിയൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

TAGS :

Next Story