Quantcast

ബാബരി മസ്ജിദില്‍ പങ്കുപറ്റാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയുണ്ട് ഇന്ത്യയില്‍

എന്നാൽ ഇവർ പ്രക്ഷോഭത്തിൽ പ്രത്യക്ഷത്തില്‍ പങ്കെടുക്കുകയോ അനുയായികളോട് അയോധ്യയിൽ സമ്മേളിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പിന്നെ എവിടെയാണ് അവർക്ക് തെറ്റ് പറ്റിയത്?

MediaOne Logo
ബാബരി മസ്ജിദില്‍ പങ്കുപറ്റാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയുണ്ട് ഇന്ത്യയില്‍
X

കുറേ വർഷങ്ങൾക്ക് ശേഷം ബാബരി മസ്ജിദ് വിഷയത്തിനു മേൽ ഞാൻ എഴുതിയ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു വന്നത് കുറച്ചാഴ്ചകൾ മുൻപാണ്. രാഷ്ട്രീയമായി പുറന്തള്ളപ്പെട്ടിരുന്ന ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ മേൽവിലാസം നേടിക്കൊടുക്കുന്നതിൽ സംഘ്പരിവാറും നരസിംഹറാവുവും വഹിച്ച പങ്കിനെക്കുറിച്ച് മാത്രം ചർച്ച ചെയ്ത ലേഖനം അപൂർണമാണെന്ന തോന്നൽ അന്നു തന്നെ എന്നെ അലോസരപ്പെടുത്തി തുടങ്ങിയിരുന്നു. അന്നു സംഭവിച്ച കാര്യങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്കെന്തായിരുന്നു? രാമജന്മഭൂമി വിഷയം ഉപയോഗപ്പെടുത്തി ഇന്ത്യൻ രാഷ്ട്രീയത്തിനു മേൽ പിടിമുറുക്കാൻ ഹിന്ദുത്വ വാദികളെ സഹായിച്ചതിൽ മുൻപന്തിയിൽ നിൽക്കുന്ന പാർട്ടി രാജീവ് ഗാന്ധിക്കു കീഴിലെ കോൺഗ്രസാണ്. ജനതാ പരിവാറും പ്രാദേശിക പാർട്ടികളും പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളുമടക്കം മറ്റെല്ലാ പാർട്ടികളും ഇക്കാര്യത്തിൽ കോൺഗ്രസിനെ പിന്തുടർന്നു. എന്നാൽ ഇവർ പ്രക്ഷോഭത്തിൽ പ്രത്യക്ഷത്തില്‍ പങ്കെടുക്കുകയോ അനുയായികളോട് അയോധ്യയിൽ സമ്മേളിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പിന്നെ എവിടെയാണ് അവർക്ക് തെറ്റ് പറ്റിയത്?

സംഘ്പരിവാറിന്റെ അയോധ്യ പദ്ധതി വിജയിച്ചതിനു പിന്നിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് പ്രവർത്തിച്ചത്. ഒന്ന്, 1980കളുടെ തുടക്കത്തിൽ പള്ളിക്കു പകരം ക്ഷേത്രം വേണമെന്ന ആവശ്യം ആദ്യമായി ഉയരുകയും 1984ൽ ഇതേ ആവശ്യവുമായി രാം ജന്മഭൂമി മുക്തി യാഗ്നാ സമിതി(ആർ.ജെ.എം.വൈ.എസ്) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തപ്പോൾ പലരും അതിനെ പരിഹസിച്ചു. പഞ്ചാബിലെ സായുധ പോരാട്ടങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്ന ഇന്ത്യൻ സർക്കാരിന് ഇത്തരം ‘ചെറിയ’ സംഘങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്ന ധരം സൻസദ് എന്ന ഹിന്ദു പുരോഹിതന്മാരുടെ കൂട്ടായ്മ സർക്കാർ അധീനതയിലുള്ള വിഗ്യാൻ ഭവനിൽ രണ്ട് ദിവസം ഒത്തുകൂടിയത് അധികമാരുടെയും ശ്രദ്ധയിൽ പെട്ടില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ആശീർവാദത്തോടെ പ്രവർത്തിച്ച സംഘടനയുടെ അന്നത്തെ യോഗത്തിൽ ആയിരത്തോളം സാധുക്കൾ പങ്കെടുത്തു. ഹിന്ദു സമുദായത്തെ ഏറെ ‘വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന' വിഷയങ്ങളായ അയോധ്യയിലെയും മധുരയിലെയും വരാണസിയിലെയും ക്ഷേത്രങ്ങൾ സമുദായത്തിന് തന്നെ 'തിരിച്ചു' നൽകുമെന്ന് അവർ മേശമേൽ മുഷ്ടിയടിച്ചു കൊണ്ട് പ്രതിജ്ഞ ചെയ്തു.

മൂന്നു ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ അയോധ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനമെടുത്തു കൊണ്ട് അവർ ആർ.ജെ.എം.വൈ.എസ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ആർ.എസ്.എസും പ്രമുഖരായ പല മുൻ കോൺഗ്രസ് നേതാക്കളും അയോധ്യയിലെ വിവിധ മതനേതാക്കളും അന്നത്തെ ഹിന്ദു മഹാസഭാ നേതാവും യോഗി ആദിത്യനാഥിന്റെ ഗുരുവും മുൻഗാമിയുമായ മഹന്ത് അവൈദ്യനാഥും ചേർന്ന് ഒരു വർഷത്തോളം നടത്തിയ പ്രവർത്തനങ്ങളുടെ അവസാനമാണ് സംഘടന രൂപപ്പെടുന്നത്. വൈകാരികമായി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന വിഷയം എന്ന നിലയിൽ ബോധപൂർവം അയോധ്യ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്ന് നമുക്ക് ഇന്ന് അറിയാമെങ്കിലും സംഘപരിവാറിൻറെ രാഷ്ട്രീയ വൈരികൾ അന്ന് നടക്കുകയായിരുന്ന കൂട്ടായ ശ്രമങ്ങളെ തീർത്തും ശ്രദ്ധിക്കാതെ പോയി.പ്രാദേശിക പാർട്ടികളും പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളുമടക്കം മറ്റെല്ലാ പാർട്ടികളും ഇക്കാര്യത്തിൽ കോൺഗ്രസിനെ പിന്തുടർന്നു. എന്നാൽ ഇവർ പ്രക്ഷോഭത്തിൽ പ്രത്യക്ഷത്തില്‍ പങ്കെടുക്കുകയോ അനുയായികളോട് അയോധ്യയിൽ സമ്മേളിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പിന്നെ എവിടെയാണ് അവർക്ക് തെറ്റ് പറ്റിയത്?

പഞ്ചാബിലെ സായുധ പോരാട്ടങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്ന ഇന്ത്യൻ സർക്കാരിന് ഇത്തരം ‘ചെറിയ’ സംഘങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്ന ധരം സൻസദ് എന്ന ഹിന്ദു പുരോഹിതന്മാരുടെ കൂട്ടായ്മ സർക്കാർ അധീനതയിലുള്ള വിഗ്യാൻ ഭവനിൽ രണ്ട് ദിവസം ഒത്തുകൂടിയത് അധികമാരുടെയും ശ്രദ്ധയിൽ പെട്ടില്ല.

രാമജന്മഭൂമി വിഷയം ഉയർന്നുവന്ന സമയത്ത് ഇങ്ങനെയൊരു പ്രക്ഷോഭത്തിന് ഭാവിയില്ലെന്നും ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും മനസ്സിന്റെയുള്ളിൽ മതേതരവികാരങ്ങൾ കാത്തുസൂക്ഷിക്കുന്നവരായതിനാൽ ഇത്തരം വാദങ്ങൾ അവരിൽ ഒരു പ്രഭാവവും സൃഷ്ടിക്കില്ലെന്നും ഈ രാഷ്ട്രീയ പാർട്ടികൾ തീർപ്പുകൽപിച്ചതാണ് അവർ ചെയ്ത രണ്ടാമത്തെ തെറ്റ്. ഈ വിഷയം ഉയർന്നു വരുന്ന സമയത്ത് വളരെക്കുറച്ച് സംസ്ഥാനങ്ങളിൽ മാത്രം നിയമസഭാ പ്രാതിനിധ്യമുണ്ടായിരുന്ന ഒരു കൊച്ചു പാർട്ടിയായിരുന്നു ബി.ജെ.പി എന്നോർക്കണം. ബി.ജെ.പി ഒഴികെയുള്ള മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ മുഴുവൻ ഊർജ്ജവും കോൺഗ്രസിനെതിരെ മറ്റൊരു വിശാല സഖ്യം രൂപീകരിക്കാൻ വേണ്ടി ചെലവഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സംഘപരിവാറിനകത്തെ സംവിധാനങ്ങളെയും അവിടെ വിരിഞ്ഞുവരികയായിരുന്ന പദ്ധതികളെയും കുറിച്ച് അവർ ഒട്ടും ബോധവാന്മാരായിരുന്നില്ല.

യോഗിആദിത്യനാഥുംമഹന്ത്അവൈദ്യനാഥും

ഇതിനർത്ഥം ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ്-ഇടതുപക്ഷ-മധ്യപക്ഷ പാർട്ടികൾക്ക് ബോധ്യമുണ്ടായിരുന്നില്ല എന്നല്ല. ജനസംഘ പാർട്ടി അനുകൂലികളുടെ –ഇരട്ട അംഗത്വത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുൻപ് ജനതാ പാർട്ടിയുടെ അന്ത്യം കുറിച്ചത്. ആർ.എസ്.എസിന്റെ അപകടങ്ങൾ അവർക്ക് മുന്നിൽ തൂങ്ങി നിന്നപ്പോഴും 1980കളിലെ പാർട്ടികളുടെ രാഷ്ട്രീയ തീരുമാനങ്ങളെ മുഖ്യമായും സ്വാധീനിച്ചത് കോൺഗ്രസ് വിരുദ്ധ വികാരമാണ്.

മറ്റൊരു ഭാഗത്ത് രാജീവിന് കീഴിലെ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികളെ ഒരുപോലെ പ്രീണിപ്പെടുത്താൻ ശ്രമങ്ങൾ തുടങ്ങി. 1980കളിലാണ് മുൻപില്ലാത്ത വിധം മതത്തിന്റെ സ്വാധീനം ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണാൻ തുടങ്ങിയത്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറിവരുന്ന ഈ സ്വഭാവത്തേക്കാളും അതിന്റെ ഭാവിയേക്കാളും മതേതര-ജനാധിപത്യ പാർട്ടികളുടെ ചിന്തകളിൽ നിറഞ്ഞു നിന്നത് തൊട്ടു മുന്നിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു.

ലോക്സഭയിലെ പ്രാതിനിധ്യം രണ്ടിൽ നിന്ന് 85ലേക്ക് ഉയർത്തിക്കൊണ്ട് ബി.ജെ.പി 1989ലെ തെരഞ്ഞെടുപ്പിലൂടെ ഒരു പ്രധാന ശക്തിയായി വളർന്നു. രണ്ട് പ്രധാന സംഭവവികാസങ്ങൾ തെരഞ്ഞെടുപ്പിന് മുൻപുണ്ടായി. ഒന്ന്, ലോക്ദളും ജനതാ പാർട്ടിയും ജൻ മോർച്ചയും ചേർന്ന് ജനതാ ദൾ രൂപീകരിച്ചു. രണ്ട്, ജനദാ ദളും കോൺഗ്രസും തെലുഗു ദേശവും ഡ്രാവിഡ മുന്നേറ്റ കഴഗവും അസം ഗണപരിഷതും പോലെയുള്ള പ്രാദേശിക പാർട്ടികളും ചേർന്ന് നാഷണൽ ഫ്രണ്ട് രൂപീകരിച്ചു. എന്നാൽ ബി.ജെ.പി വേറിട്ടു നിൽക്കാൻ തീരുമാനിച്ചു.

അയോധ്യ വിഷയത്തിലൂടെ ജനപിന്തുണ നേടിയതോടെ തനിയെ പ്രവർത്തിക്കുന്നതാണ് തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റാൻ ഏറ്റവും നല്ലത് എന്ന തിരിച്ചറിവ് സംഘപരിവാറിന് ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടാണ് അവർ മറ്റു പാർട്ടികളുമായി ലയിക്കാതിരുന്നതെന്ന് ജനതാ ദളിനോ പ്രാദേശിക പാർട്ടികൾക്കോ തിരിച്ചറിവുണ്ടായില്ല. ഹ്രസ്വകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ബി.ജെ.പിയുമായും ഇടതുപക്ഷ പാർട്ടികളുമായും ഒരുപോലെ വിട്ടുവീഴ്ച ചെയ്യാൻ അവർ ഒരുക്കമായിരുന്നു.

ബി.ജെ.പിക്ക് രാഷ്ട്രീയമായ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തതിലൂടെ തങ്ങൾ ചെയ്ത അബദ്ധം ലെഫ്റ്റ് ഫ്രണ്ട് തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. 1999നും 2004നുമിടയ്ക്ക് രണ്ടാമത്തെ എൻ.ഡി.എ സർക്കാർ അസ്ഥിരതകളില്ലാതെ ഭരിക്കുകയും രാജ്യത്തെ രണ്ട് ശക്തമായ പാർട്ടികളിലൊന്നായി ബി.ജെ.പി മാറുകയും ചെയ്തു

ഇത്തരത്തിൽ ഒരു ഭാഗത്ത് ബി.ജെ.പിയുടെയും മറുഭാഗത്ത് ഇടതുപക്ഷത്തിന്റെയും പിന്തുണയോടെയാണ് വി.പി സിംഗ് സർക്കാരും ഭരണത്തിൽ വന്നത്. ഒറ്റപ്പെട്ടിരുന്ന ബി.ജെ.പി ഇതോടെ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാർട്ടിയായി മാറി. എന്നാൽ വി.പി സിംഗ് സർക്കാറിന്റെയും അതിനു ശേഷം ചന്ദ്രശേഖർ സർക്കാരിന്റെയും പതനവും 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പും ബി.ജെ.പിയെ വീണ്ടും ഒറ്റപ്പെടുത്തി. 1989ൽ 225 സീറ്റുകളിൽ മത്സരിച്ചു കൊണ്ട് 11.4 ശതമാനം വോട്ടുകൾ നേടിയ ബി.ജെ.പി 1991ൽ 477 സീറ്റുകളിൽ ഒറ്റക്ക് മത്സരിച്ചു. 120 സീറ്റുകളും 20 ശതമാനം വോട്ടുകളുമായി ബി.ജെ.പി രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറി. 1995 വരെ ബി.ജെ.പി ഒറ്റക്ക് മുന്നോട്ടു പോയി. എന്നാൽ പിന്നീടുള്ള വികാസത്തിന് ഈ സമീപനം മതിയാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ തീവ്രചിന്താഗതിക്കാരനായ എൽ.കെ അദ്വാനി പിറകോട്ട് തള്ളപ്പെടുകയും വാജ്പേയി പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കപ്പെടുകയും ചെയ്തു.

മധ്യപക്ഷക്കാരായ പാർട്ടികൾ കാത്തുനിന്നതും ഇതു തന്നെയായിരുന്നു. 1998ൽ ബി.ജെ.പി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് ഇതര പാർട്ടികളുമായി ചേർന്നുണ്ടാക്കിയ സഖ്യം ആദ്യമായി വിജയം കണ്ടു. ബി.ജെ.പിക്ക് രാഷ്ട്രീയമായ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തതിലൂടെ തങ്ങൾ ചെയ്ത അബദ്ധം ലെഫ്റ്റ് ഫ്രണ്ട് തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. 1999നും 2004നുമിടയ്ക്ക് രണ്ടാമത്തെ എൻ.ഡി.എ സർക്കാർ അസ്ഥിരതകളില്ലാതെ ഭരിക്കുകയും രാജ്യത്തെ രണ്ട് ശക്തമായ പാർട്ടികളിലൊന്നായി ബി.ജെ.പി മാറുകയും ചെയ്തു. ഭരണത്തിലിരിക്കുമ്പോൾ പാർട്ടി അജണ്ടയിലെ ഏറ്റവും വിവാദപരമായ മൂന്നു വിഷയങ്ങൾ- രാമമന്ദിരം പണിയുക, ഭരണഘടനയിലെ ആർടിക്ൾ 370 എടുത്തുകളയുക, ഏക സിവിൽ കോഡ് നിലവിൽ കൊണ്ടുവരിക- ബി.ജെ.പി ഏറ്റെടുത്തില്ലെങ്കിലും സ്വന്തമായി ഭൂരിപക്ഷമുള്ള കാലത്ത് ഇവ നടപ്പിലാക്കും എന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പിയുമായി സഖ്യം ചേർന്നിരുന്ന പാർട്ടികൾ ഭരണത്തിലിരുന്ന് കൊണ്ട് ബി.ജെ.പി നേടിയ നേട്ടങ്ങൾ എന്താണെന്ന് കാര്യമായി ഒരിക്കലും ആലോചിച്ചില്ല.

ഭരണത്തിലിരിക്കുമ്പോൾ പാർട്ടി അജണ്ടയിലെ ഏറ്റവും വിവാദപരമായ മൂന്നു വിഷയങ്ങൾ- രാമമന്ദിരം പണിയുക, ഭരണഘടനയിലെ ആർടിക്ൾ 370 എടുത്തുകളയുക, ഏക സിവിൽ കോഡ് നിലവിൽ കൊണ്ടുവരിക- ബി.ജെ.പി ഏറ്റെടുത്തില്ലെങ്കിലും സ്വന്തമായി ഭൂരിപക്ഷമുള്ള കാലത്ത് ഇവ നടപ്പിലാക്കും എന്ന് അവർ വ്യക്തമാക്കിയിരുന്നു.

2004നും 2014നുമിടയ്ക്കുള്ള തിരിച്ചടിക്ക് ശേഷം കൂടുതൽ ശക്തിയോടെ ബി.ജെ.പി ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നു. ഇത്തവണ അവർക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. ഒന്നാം എൻ.ഡി.എ ഭരണകാലത്തെ സഖ്യകക്ഷികളേക്കാൾ ദുർബ്ബലരാണ് ഇപ്പോഴുള്ള സഖ്യകക്ഷികൾ. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് ഹിന്ദുത്വ വാദത്തിന് കൂടുതൽ സാമൂഹിക അംഗീകാരം നേടിക്കൊടുക്കുകയാണ്. ബാബരി മസ്ജിദിനു ശേഷമുള്ള ഈ 25 വർഷങ്ങൾക്കിടയിൽ സാംസ്കാരിക ദേശീയത എന്ന സംഘപരിവാർ സിദ്ധാന്തത്തിന് ജനങ്ങൾക്കിടയിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ എല്ലാ പാർട്ടികളും പല വിധത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഒരു അട്ടിമറി വിജയം മതേതരരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർട്ടികൾ ആഘോഷിക്കുമെങ്കിലും അപ്പോഴേക്കും ഹിന്ദുത്വ വാദം എക്കാലത്തേക്കാളും ശക്തിയോടെ സമൂഹത്തിൽ പിടിമുറുക്കിയിരിക്കും. 2004നു ശേഷം ഒരു ദശാബ്ദത്തോളം ബി.ജെ.പി അധികാരത്തിലില്ലായിട്ടും പ്രത്യയശാസ്ത്രപരമായി അവർ നേടിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതിൽ കോൺഗ്രസും മറ്റ് മതേതര പാർട്ടികളും നേരിട്ട പരാജയമാണ് അവരെ ഇത്രയും കരുത്തോടെ തിരിച്ചുവരാൻ സഹായിച്ചത് എന്നതാണ് കയ്പേറിയ യാഥാർത്ഥ്യം.

കടപ്പാട്: ദി വയർ

TAGS :

Next Story