പൊതുതെരഞ്ഞെടുപ്പിനെ സി.പി.എം എങ്ങനെ നേരിടും?
തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം വേണ്ടെന്ന നിലപാടില്‍ എത്തിയെങ്കിലും തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കേണ്ടി വരും.
തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം വേണ്ടെന്ന നിലപാടില്‍ എത്തിയെങ്കിലും തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കേണ്ടി വരും. കോണ്‍ഗ്രസുമായി ധാരണ ആവശ്യമില്ലെന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചതിനാല്‍ ബംഗാളിലെ നിലപാട് അടുത്ത കേന്ദ്രകമ്മിറ്റിയിലെ തീരുമാനമാകു.
ദേശീയ തലത്തില്‍ വിശാല സഖ്യം വേണ്ടെന്ന നിലപാടിലേക്ക് സി.പി.എം എത്തിച്ചേര്‍ന്ന് കഴിഞ്ഞു. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കണമെന്നാണ് നിലപാട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ രീതി തന്നെ പിന്തുടരും. എന്നാല്‍ സംസ്ഥാനങ്ങളില്‍ നീക്കുപോക്ക് ഉണ്ടാക്കുമ്പോള്‍ ചിലയിടത്തെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എമ്മിന് പ്രവര്‍ത്തിക്കേണ്ടി വരും.
തമിഴ്നാട്ടില്‍ ഡി.എം.കെ നയിക്കുന്ന മുന്നണിയില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണന്നത് തന്നെയാണ് ഉദാഹരണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയ ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യം വ്യക്തമാക്കി. വിരുദ്ധ അഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ അടുത്ത കേന്ദ്രകമ്മിറ്റിയില്‍ മാത്രമേ ബംഗാളിലെ വിഷയം തീരുമാനമാകു. ശബരിമല സ്ത്രീ പ്രവേശനത്തില്‍സര്‍ക്കാരിന് പിന്തുണ അറിയിച്ചത് ഒഴിച്ചാല്‍ വിഷയം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയായില്ല. അതേസമയം രണ്ടാം ദിവസത്തെ കേന്ദ്രകമ്മിറ്റി അവസാനിച്ച ശേഷം പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. രണ്ട് ദിവസമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ഇന്നാണ് അവസാനിക്കുക.
Adjust Story Font
16