Quantcast

“ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്”: മോദി

ഗുജറാത്ത് വികസനത്തില്‍ ഏത് മാതൃകയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ചോദിച്ചു

MediaOne Logo
“ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്”: മോദി
X

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെയാക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി.

മറ്റ് രാജ്യങ്ങളേക്കാള്‍ കരുത്തുണ്ട് നമ്മുടെ സംസ്ഥാനങ്ങള്‍ക്ക്. ചെറിയ രാജ്യങ്ങളെ വെച്ചുനോക്കുമ്പോള്‍ നമ്മുടെ സംസ്ഥാനങ്ങള്‍ പ്രബലമാണ്. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നൊന്നും അറിയാനുള്ള അനുഭവപരിചയം ഇല്ലായിരുന്നു. ഗുജറാത്ത് വികസനത്തില്‍ ഏത് മാതൃകയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ചോദിച്ചു. പൊതുവെ അമേരിക്ക, ഇംഗ്ലണ്ട് എന്നെല്ലാമാണ് പലരും ഉത്തരം പറയുക. എന്നാല്‍ താന്‍ പറഞ്ഞത് ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാനാണ് ആഗ്രഹിക്കുന്നതെന്നാണെന്ന് മോദി പറഞ്ഞു.

എന്തുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകന് മനസ്സിലായിക്കാണില്ല. ഗുജറാത്തിലെയും ദക്ഷിണ കൊറിയയിലെയും ജനസംഖ്യ സമാനമാണ്. അക്കാര്യം സൂക്ഷ്മമായി പഠിച്ചെന്നും അതേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ നമ്മളെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ലെന്നുമാണ് താന്‍ അന്ന് വിശദീകരിച്ചതെന്ന് മോദി പറഞ്ഞു.

നികുതി സംവിധാനം പരിഷ്കരിച്ച് രാജ്യത്തെ വ്യവസായ സൗഹൃദമാക്കാനാണ് ശ്രമം. നികുതി സംവിധാനം സുതാര്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമര്‍ഥ്യം, നയം, പ്രവര്‍ത്തന മികവ് എന്നിവയാണ് പുരോഗതിയിലേക്കുള്ള പാതയെന്നും മോദി പറഞ്ഞു.

TAGS :

Next Story