തെരഞ്ഞെടുപ്പ്; മോദി വിരുദ്ധരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മോദിക്ക് അനുകൂലമായി സാഹചര്യം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് ‘പണിയെടുക്കുന്നുവെന്ന്’ ആരോപണം.
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മോദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് 'പണിയെടുക്കുന്നുവെന്ന്' ആരോപണം. മോദി വിരുദ്ധരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിയതാണ് ഇങ്ങനെയൊരു ആരോപണം ഉയരുന്നത്. പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും ട്വിറ്ററില്‍ രംഗത്ത് എത്തി. മോദി സര്‍ക്കാറിനെയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന വിവിധ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരടക്കമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകളാണ് മുന്നറിയിപ്പ് നല്‍കുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെ പൂട്ടിയത്.
സുപ്രീംകോടതിയുടെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ തന്റെ അക്കൗണ്ട് നിശ്ചലമായെന്ന് മുന്‍ ബി.ബി.സി എഡിറ്ററും നിലവില്‍ ജനതാ കാ റിപ്പോര്‍ട്ടര്‍.കോം എഡിറ്ററുമായ റിഫാത് ജാവേദ് ട്വീറ്റ് ചെയ്തു. മുസ് ലിംകള്‍ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് എഴുതിയതോടെ തന്റെ അക്കൗണ്ടും അപ്രത്യക്ഷമായെന്ന് ദ ന്യൂസ് ഇന്റര്‍നാഷണല്‍, അറബ് ന്യൂസ്, ഗള്‍ഫ് ന്യൂസ്, തുടങ്ങി നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായ ഐജാസ് സെയ്ദ് ട്വീറ്റ് ചെയ്തു.
Great. @facebook has disabled my personal account https://t.co/JSjA4gmGeO because it thought I was impersonating my self. Just read the reasons why it disabled it. There's never a dull moment in social media user's life. pic.twitter.com/xON77wlewI
— Rifat Jawaid (@RifatJawaid) September 27, 2018
അജയ്പ്രകാശ്(ന്യൂസ് എഡിറ്റര്‍, ദൈനിക് ഭാസ്‌കര്‍)പ്രേര്‍ണ നേഗി(ജന്‍ജ്വാര്‍.കോം)മുംതാസ് ആലം(കാരവാന്‍)സെയ്ദ് അബ്ബാസ്(കാരവാന്‍), ബോള്‍ട്ട ഹിന്ദുസ്ഥാന്‍.കോം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീംത്യാഗി, സഞ്ജയ് പാണ്ഡെ, എന്നിവരുടെയും അക്കൗണ്ടുകള്‍ ഫേസ്ബുക്ക് പൂട്ടി. സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചതിനും മതന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും വിഷയങ്ങള്‍ ഉന്നയിച്ചതിനുമാണ് ഒരു കാരണവും വ്യക്തമാക്കാതെ ഫേസ്ബുക്ക്, അക്കൗണ്ടുകള്‍ തടഞ്ഞതായി കാരവാന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
@facebook has disabled personal accounts of editors of news portal @BoltaHindustan without giving any prior notice.
— Bolta Hindustan (@BoltaHindustan) October 4, 2018
Is this the way that Facebook guarantees freedom of speech of its users?
We expect that personal accounts of Bolta Hindustan editors will be enabled soon.
Once Again @Facebook has disabled my ID twice. I always follow FB community standard. Is thsi your Free Speach ?@Facebooklndia @finkd ?
— Wasim Akram Tyagi (@akramtyagi) October 2, 2018
അതേസമയം ഇന്ത്യയില്‍ സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചട്ടംകൊണ്ടുവന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
Adjust Story Font
16