Quantcast

പത്രാധിപര്‍ നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന ലേഖനമെഴുതിയതിനാണ് നക്കീരൻ മാസികയുടെ പത്രാധിപർ ഗോപാലനെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 Oct 2018 6:31 AM GMT

പത്രാധിപര്‍ നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍
X

മാധ്യമപ്രവര്‍ത്തകന്‍ നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍. തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന ലേഖനമെഴുതി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നക്കീരൻ മാസികയുടെ പത്രാധിപർ ഗോപാലനെ അറസ്റ്റ് ചെയ്തത്. ചെന്നൈ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാജ്ഭവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുനെയിലേക്കുള്ള യാത്രക്കിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കാന്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥികളെ അധ്യാപിക നിര്‍മലാദേവി പ്രേരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് അറസ്റ്റിന് ആധാരം. കേസുമായി രാജ്ഭവന് ബന്ധമുണ്ടെന്നും നിർമലദേവി ഗവർണറെ പലതവണ കണ്ടെന്നും ആരോപണമുയർന്നിരുന്നു. എന്തുകൊണ്ട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ലേഖനത്തിൽ ചോദിക്കുന്നു. മാസികയുടെ മുഖചിത്രത്തിൽ ബൻവാരി ലാൽ പുരോഹിതിനൊപ്പം നിർമലാ ദേവിയുടേയും ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.

ചന്ദന കടത്തുകാരന്‍ വീരപ്പന്റെ കഥകൾ പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകനാണ് ഗോപാലൻ. കന്നഡ സൂപ്പർ താരം രാജ് കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സമയത്ത് ഇടനിലക്കാരനായി നിന്നത് നക്കീരൻ ഗോപാലനാണ്.

TAGS :

Next Story