Quantcast

ഓഹരി വിപണിയില്‍ റെക്കോഡ് തകര്‍ച്ച; രൂപയുടെ റെക്കോഡ് ഇടിവ് തുടരുന്നു

ആദ്യ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ 4ലക്ഷം കോടിയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായതാണ് വിലയിരുത്തല്‍. നിഫ്റ്റിയിലും കനത്ത ഇടിവ് രേഖപ്പെടുത്തി. അതിനിടെ രൂപയുമായുള്ള ഡോളറിന‍്റെ വിനിമയ നിരക്ക് 75 ലേക്കെത്തി.

MediaOne Logo

Web Desk

  • Published:

    11 Oct 2018 9:57 AM GMT

ഓഹരി വിപണിയില്‍ റെക്കോഡ് തകര്‍ച്ച; രൂപയുടെ റെക്കോഡ് ഇടിവ് തുടരുന്നു
X

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് തകര്‍ച്ച. ആയിരം പോയിന്‍റിലധികമാണ് ഇന്ന് തുടക്കത്തില്‍ ഉണ്ടായ ഇടിവ്. ആദ്യ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ 4 ലക്ഷം കോടിയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായതാണ് വിലയിരുത്തല്‍. നിഫ്റ്റിയിലും കനത്ത ഇടിവ് രേഖപ്പെടുത്തി. അതിനിടെ രൂപയുമായുള്ള ഡോളറിന‍്റെ വിനിമയ നിരക്ക് 75 ലേക്കെത്തി.

ഇന്നലത്തെ നേരിയ ആശ്വാസത്തിന് ശേഷം കനത്ത ഇടിവാണ് ഇന്ന് ഓഹരി വിപണികളില്‍ പ്രകടമായത്. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ആയിരം പോയിന്‍റിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയിലും 320 പോയിന‍്റിലധികം ഇടിവുണ്ടായി. വ്യാപാര ആരംഭത്തില്‍ തന്നെ ഉണ്ടായ ഇടിവില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് നാല് ലക്ഷം കോടിയോളമാണെന്നാണ് വിലയിരുത്തല്‍. ഏഷ്യന്‍ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. യു.എസ് മാര്‍ക്കറ്റിലുണ്ടായ നഷ്ടമാണ് ഏഷ്യന്‍ വിപണിയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. ആഗോളവിപണയിലുണ്ടായ ഇടിവും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.

രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോര്‍ഡ് ഇടിവ് തുടരുകയാണ്. ഡോളറുമായുള്ള വിനിമയ നിരക്ക് 75 രൂപയിലേക്കെത്തുന്നു. ഡോളറിന് 74 രൂപ 4 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്. 14 ശതമാനത്തോളം ഇടിവാണ് അടുത്തിടെ മാത്രം രൂപയ്ക്ക് ഉണ്ടായത്.

TAGS :

Next Story