Quantcast

‘ചിലര്‍ ജയിലില്‍ പോയാലും നന്നാവില്ല’ ലാലു പ്രസാദ് യാദവിനെ പരിഹസിച്ച് സുശീൽ മോദി

ഇത്രയധികം അഴിമതിക്കേസുകളില്‍ പെട്ടിട്ടും ലാലുവിന് യാതൊരു മാറ്റവുമില്ലെന്നും ആര്‍.ജെ.ഡി നേതാവിനെ പരിഹസിച്ച് സുശീല്‍ മോദി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Oct 2018 7:12 AM GMT

‘ചിലര്‍ ജയിലില്‍ പോയാലും നന്നാവില്ല’ ലാലു പ്രസാദ് യാദവിനെ പരിഹസിച്ച് സുശീൽ മോദി
X

ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷ വിമര്‍ശവുമായി സുശീൽ കുമാർ മോദി. ജയിലില്‍ പോയാല്‍ ആളുകള്‍ സ്വയം നന്നാവാന്‍ തുടങ്ങുമെന്നും പക്ഷേ ലാലു പ്രസാദ് യാദവ് അങ്ങനെയല്ലെന്നും ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കുറ്റപ്പെടുത്തി. ഇത്രയധികം അഴിമതിക്കേസുകളില്‍ പെട്ടിട്ടും ലാലുവിന് യാതൊരു മാറ്റവുമില്ലെന്നും ആര്‍.ജെ.ഡി നേതാവിനെ പരിഹസിച്ച് സുശീല്‍ മോദി പറഞ്ഞു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തന്റെ പുസ്തകം 'ബിനാമി'യുടെ പ്രകാശന ചടങ്ങില്‍ പാട്നയിൽ സംസാരിക്കുകയായിരുന്നു സുശീല്‍ മോദി.

''ജയിലിൽ പോയാല്‍ ആളുകൾ സ്വയം നന്നാവാന്‍ തുടങ്ങുമെന്നാണ് പറയുന്നത്. എന്നിരുന്നാലും, ചില ആളുകൾ ഒരിക്കലും നന്നാവില്ല. കാലിത്തീറ്റ കുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട ശേഷവും ലാലുപ്രസാദ് യാദവിന് ഒരു മാറ്റവുമില്ല. 141 പ്ലോട്ടുകൾ, 30 ഫ്ലാറ്റുകൾ, അര ഡസനോളം വീടുകൾ എന്നിവയുടെ ഉടമസ്ഥരാണ് ലാലുവിന്റെ കുടുംബം.'' സുശീല്‍ മോദി തുറന്നടിച്ചു.

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി) വക രണ്ടു ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയത് സംബന്ധിച്ചാണ് കേസ്. ഹോട്ടലുകൾ നൽകിയതിന് പ്രത്യുപകാരമായി ലാലു കുടുംബത്തിന് പാട്നയിൽ കോടികൾ വിലമതിക്കുന്ന ഭൂമി ലഭിച്ചെന്നാണ് കേസിൽ സി.ബി.ഐ ആരോപണം. റെയിൽവേ ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിക്കും മകൻ തേജസ്വി യാദവിനും ഈയടുത്ത് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story