റഫാല്‍: റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനമെന്ന് ദസോ ഏവിയേഷന്‍
വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നിയമപ്രകാരം പങ്കാളികളെ കമ്പനിക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ദസോ ഏവിയേഷന്‍ സി.ഇ.ഒ.
റഫാൽ ഇടപാടിൽ റിലയൻസിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തള്ളി ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷൻ. കരാറിൽ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ഡസോ സി.ഇ.ഒ എറിക് ട്രാപ്പിയർ പ്രതികരിച്ചു.
റിലയൻസിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേതാണ്. ഇന്ത്യയിൽ ദീർഘകാലം പ്രവർത്തിക്കാൻ ആഗ്രഹമുള്ളതിനാലാണ് റിലയൻസുമായി കമ്പനി ഉണ്ടാക്കിയതെന്നും ദസോ സി.ഇ.ഒ പറഞ്ഞു.
റിലയൻസ് ഡിഫൻസുമായി ചേർന്ന് റഫാൽ, ഫാൽക്കൺ 2000 എന്നിവയുടെ വിമാന ഭാഗങ്ങൾ നിർമ്മിക്കും. ഇന്ത്യയിൽ ദീർഘകാലം പ്രവർത്തിക്കാൻ ആഗ്രഹമുള്ളതിനാലാണ് റിലയൻസുമായി കമ്പനി ഉണ്ടാക്കിയതെന്നും ദസോ സി.ഇ.ഒ പറഞ്ഞു. അന്താരാഷ്ട്ര വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Next Story
Adjust Story Font
16