ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലവർധന കുത്തനെയാണ് ഉയരുന്നത്. വില വര്‍ധനവ് തടയാന്‍ ആവശ്യമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഉയരങ്ങള്‍ കീഴടക്കി ഇന്ധന വില മുന്നോട്ട്. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 18 പൈസയും ഡീസലിന് 29 പൈസ വർധിപ്പിച്ചു. ഡൽഹിയിൽ പെട്രോളിന് 82.66 രൂപയും ഡീസലിന് 75.19രൂപയുമാണ് വില. മുംബൈയില്‍ സാധാരണക്കാരനെ വലക്കുന്നതാണ് ഇന്ധനവില. പെട്രോൾ ലിറ്ററിന് 88.12രൂപയും ഡീസലിന് ലിറ്ററിന് 78.82രൂപയും ആണ് വര്‍ധിച്ച നിരക്ക്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലവർധന കുത്തനെയാണ് ഉയരുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും മറ്റ് അന്താരാഷ്ട്ര ഘടകങ്ങളുമാണ് വിലവർദ്ധനക്ക് കാരണമാകുന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അതേസമയം വില വര്‍ധനവ് തടയാന്‍ ആവശ്യമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒക്ടോബര്‍ 4ന് ഇന്ധന വിലയില്‍ രണ്ടര രൂപ കുറക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഒന്നര രൂപ എക്സൈസ് തീരുവ കുറച്ചത് മൂലം ഉണ്ടാകുന്ന മാറ്റമാണ്. ഒരു രൂപ എണ്ണക്കമ്പനികള്‍ കുറക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വാറ്റ് നികുതി രണ്ടര രൂപ വീതം കുറക്കണമെന്നും ഇതിലൂടെ അഞ്ച് രൂപയുടെ ആശ്വാസം ജനങ്ങള്‍ക്കുണ്ടാകുമെന്നും ജെയ്റ്റിലി പറഞ്ഞു. എന്നാല്‍ രണ്ടര രൂപ കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവുണ്ടായി.
Adjust Story Font
16