മീ ടൂ: അക്ബറിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി അമിത് ഷാ
അക്ബറിനെതിരായി മീ ടൂ ക്യാമ്പയിനില്‍ ആരോപണങ്ങള്‍ ഉയര്‍ന്നശേഷം ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രതികരണം വരുന്നത്. എംജെ അക്ബര്‍ വിദേശസന്ദര്‍ശനത്തിന് ശേഷം നാളെ യാണ് തിരിച്ചെത്തുക.
വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. അക്ബറിനെതിരായി മീ ടൂ ക്യാമ്പയിനില്‍ ആരോപണങ്ങള്‍ ഉയര്‍ന്നശേഷം ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രതികരണം വരുന്നത്. എംജെ അക്ബര്‍ വിദേശസന്ദര്‍ശനത്തിന് ശേഷം നാളെയാണ് തിരിച്ചെത്തുക. ആരോപണങ്ങളില്‍ അക്ബറിന് പറയാനുള്ളത് കേട്ടശേഷമേ രാജി അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കു എന്നാണ് ബി.ജെ.പിയുടെ നിലപാട് .
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതിക്കല്‍ എത്തിയിരിക്കെ വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധം നല്‍കുമെന്നതാണ് ബി.ജെ.പിയുടെ ആശങ്ക. ഇതിനിടെ മീടു ക്യാമ്പയിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ ഏര്‍പ്പെടുത്തിയതായി മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. 4 റിട്ടയര്‍ഡ് ജഡ്ജിമാരെ ഉള്‍കൊള്ളിച്ചുള്ള സമിതിയെയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്.
Adjust Story Font
16