Quantcast

പത്മ പുരസ്കാരത്തിന് ഈ വര്‍ഷം ലഭിച്ചത് 49,992 നോമിനേഷനുകള്‍

പുരസ്കാരങ്ങള്‍ക്ക് നോമിനേഷേന്‍ സമര്‍പ്പിക്കാനുള്ള അവസാനം തിയതി സെപ്തംബര്‍ 15 ആയിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ നോമിനേഷനുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    13 Oct 2018 4:15 AM GMT

പത്മ പുരസ്കാരത്തിന് ഈ വര്‍ഷം ലഭിച്ചത് 49,992 നോമിനേഷനുകള്‍
X

പത്മപുരസ്കാരത്തിന് ഈ വര്‍ഷം ലഭിച്ചത് റെക്കോഡ് നോമിനേഷനുകള്‍. അന്‍പതിനായിരത്തിനടുത്ത് നാമനിര്‍ദ്ദേശങ്ങളാണ് 2019ലെ പത്മ അവാര്‍ഡുകള്‍ക്കായി ലഭിച്ചത്. കൃത്യമായി പറഞ്ഞത് 49,992 നോമിനേഷനുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുരസ്കാരങ്ങള്‍ക്ക് നോമിനേഷേന്‍ സമര്‍പ്പിക്കാനുള്ള അവസാനം തിയതി സെപ്തംബര്‍ 15 ആയിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ നോമിനേഷനുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്. 2010ല്‍ 1,313 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.

2017ലെ കണക്കെടുത്താല്‍ 35,595ഉം 2016ല്‍ 18,768 ഉം നോമിനേഷനുകള്‍ ലഭിച്ചു. 2018ല്‍ 84 പേരെയും 2017ല്‍ 89 പേരെയുമാണ് രാഷ്ട്രം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചത്.

ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണയും നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലാണ് പത്മ പുരസ്കാരങ്ങല്‍ പ്രഖ്യാപികുന്നത്. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ് പത്മശ്രീ.

ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ്‌ പത്മ വിഭൂഷൺ. പ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ്‌ സമ്മാനിക്കുന്നത്. ജനുവരി 2, 1954- ലാണ്‌ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.

TAGS :

Next Story