റഫാല്‍ കരാറില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ്
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) പോലെ പരിചയസമ്പത്തും സാങ്കേതിക തികവുമാര്‍ന്ന സ്ഥാപനത്തെ തഴഞ്ഞ്, യാതൊരു പരിചയ സമ്പത്തുമില്ലാത്ത റിലയന്‍സ് ഡിഫന്‍സ് പോലൊരു പുതിയ കമ്പനിക്ക്
വിവാദമായ റഫാല്‍ കരാറില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് ശത്രുഘന്‍ സിന്‍ഹ. റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി എങ്ങനെ കയറിക്കൂടി എന്നതു അടിസ്ഥാനമാക്കിയാണ് ശത്രുഘന്‍ സിന്‍ഹയുടെ ചോദ്യങ്ങള്‍. ഇതിന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാന്ദിന്‍റെ വെളിപ്പെടുത്തലുകളെയാണ് ഇദ്ദേഹം ആധാരമാക്കിയിരിക്കുന്നത്. തവ്‍ലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ये à¤à¥€ पà¥�ें- റഫാല്‍ - അംബാനി ബന്ധം: കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) പോലെ പരിചയസമ്പത്തും സാങ്കേതിക തികവുമാര്‍ന്ന സ്ഥാപനത്തെ തഴഞ്ഞ്, യാതൊരു പരിചയ സമ്പത്തുമില്ലാത്ത റിലയന്‍സ് ഡിഫന്‍സ് പോലൊരു പുതിയ കമ്പനിക്ക് കരാറില്‍ പങ്കാളിയാകാന്‍ അവസരം കിട്ടിയതും കൊടുത്തതും എങ്ങനെയെന്ന് ശത്രുഘന്‍ സിന്‍ഹ ചോദിച്ചു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Adjust Story Font
16