Quantcast

പാട്ന എയിംസില്‍ അക്രമമുണ്ടാക്കി: കനയ്യകുമാറിനെതിരെ പൊലീസ് കേസ്

സന്ദര്‍ശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും നഴ്സുമാരോടും സെക്യൂരിറ്റി സ്റ്റാഫിനോടും ഇവര്‍ മോശമായി പെരുമാറിയെന്നും അതിക്രമിച്ചുവെന്നുമാണ് പരാതി

MediaOne Logo

Web Desk

  • Published:

    16 Oct 2018 8:45 AM GMT

പാട്ന എയിംസില്‍ അക്രമമുണ്ടാക്കി: കനയ്യകുമാറിനെതിരെ പൊലീസ് കേസ്
X

പാട്ന എയിംസിലെ ജൂനിയര്‍ ഡോക്ടറോടും നഴ്സുമാരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ കനയ്യ കുമാറിനെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തു. കനയ്യക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും, തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നും ഫുല്‍വാരി ഷരീഫ് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ മുഹമ്മദ് ക്വയ്സെര്‍ ആലം പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. എ.ഐ.എസ്.എഫ് നേതാവ് സുശീല്‍കുമാറിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കനയ്യകുമാറും സുഹൃത്തുക്കളും. വലതുകൈയ്ക്ക് ശസ്ത്രക്രിയയെ തുടര്‍ന്നാണ് സുശീല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. സന്ദര്‍ശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും നഴ്സുമാരോടും സെക്യൂരിറ്റി സ്റ്റാഫിനോടും ഇവര്‍ മോശമായി പെരുമാറിയെന്നും അതിക്രമിച്ചുവെന്നുമാണ് പരാതി. ഒരുപാട് പേര്‍ ഒരുമിച്ച് വാര്‍ഡിലേക്ക് കടക്കുന്നത് സെക്യൂരിറ്റി തടഞ്ഞതാണ് പ്രശ്നത്തിന് കാരണം.

തിങ്കളാഴ്ച രാവിലെ തന്നെ ഡോക്ടര്‍മാര്‍ അടിയന്തരയോഗം ചേരുകയും കനയ്യ കുമാറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വൈകീട്ടോടെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അധികാരികളെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുശീല്‍ കുമാറിനെ വേണ്ടത്ര പരിചരണം നല്‍കാതെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് എ.ഐ.എസ്.എഫ് നേതൃത്വം വിശദീകരിക്കുന്നു.

TAGS :

Next Story