എം.ജെ അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണം; രാഷ്ട്രപതിക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കത്ത്
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തലത്തില്‍ പട്യാല ഹൌസ് കോടതിയില്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ് അക്ബര്‍.
- Published:
16 Oct 2018 7:54 AM GMT
കേന്ദ്രസഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാതിക്രമ വെളിപ്പെടുത്തലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കത്ത്. അക്ബറിനെ കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തലത്തില്‍ പട്യാല ഹൌസ് കോടതിയില്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ് അക്ബര്‍.
തനിക്കെതിരായ ലൈംഗികാതിക്രമ വെളിപ്പെടുത്തലില്‍ പട്യാല ഹൌസ് കോടതിയില്‍ മാനനഷ്ട കേസ് നല്‍കിയിരിക്കുകയാണ് എം.ജെ അക്ബര്‍. പതിനൊന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചെങ്കിലും ആദ്യം വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ മാത്രമാണ് അക്ബര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിക്കുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ കത്ത് . അക്ബറിനെ കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സ്വതന്ത്ര അന്വേഷണത്തിന് വിധേയമാകണമെന്നുംസംഘടന ആവശ്യപ്പെട്ടു. ഗുരുതരമായി ആരോപണം ഉയര്‍ന്നിട്ടും അക്ബര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ല. മാനനഷ്ടകേസ് ആരോപണം ഉന്നയിച്ചവരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും സംഘടന കുറ്റപ്പെടുത്തി.
മീ ടു വെളിപ്പെടുത്തലില്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി അറിയിച്ചിരുന്നു. അക്ബര്‍ നല്‍കിയ മാനനഷ്ടകേസില്‍ പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ നിലപാട്. താന്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് തന്നെയാണ് ആരോപണത്തിലെ സത്യമെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
Adjust Story Font
16