അലഹബാദിനൊപ്പം മാറുന്ന പേരുകള്‍
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം അറിയിച്ചത്. അലഹബാദിന് പിന്നാലെ അലഹബാദ് സര്‍വകലാശാലയുടേയും അലഹബാദ് ഹൈക്കോടതിയുടേയും അടക്കം പേരുകള്‍ മാറുമെന്നാണ് സൂചന.
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. കുംഭമേളക്ക് മുമ്പായി അലഹബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മന്ത്രി സിദ്ധാര്‍ഥ് നാഥ്‌സിംങ് മാധ്യമങ്ങളോട് പറഞ്ഞത്. ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പ്രദേശത്തിന് പ്രയാഗ്‌രാജ് എന്നാണ് പേരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് പേര് മാറ്റുകയല്ല 500 കൊല്ലം മുമ്പത്തെ പേര് പുനസ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം.
പേരുമാറ്റത്തിലൂടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. 1575ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് അലഹബാദ് നഗരത്തിന് ആ പേര് നല്‍കിയത്. ദൈവത്തിന്റെ ആലയം എന്നാണ് അലഹബാദ് എന്ന വാക്കിന്റെ അര്‍ഥം.
മുന്‍ സുപ്രീം കോടതി ന്യായാധിപന്‍ മാര്‍ക്കണ്ഡേയ കട്ജു അടക്കമുള്ളവര്‍ യോഗി അലഹബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. അലഹബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തില്‍ യോഗി ആദിത്യനാഥിനെ പരിഹസിച്ചുകൊണ്ടാണ് കട്ജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അലഹബാദിന് പിന്നാലെ പേര് മാറ്റാവുന്ന 30 സ്ഥലങ്ങളും പേരുകളുമായിരുന്നു കട്ജു നിര്‍ദേശിച്ചത്.
Adjust Story Font
16