യുവതിക്കു നേരെ തോക്കെടുത്ത് ബി.എസ്.പി നേതാവിന്റെ മകൻ
ഹോട്ടല്‍ അധികാരികള്‍ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല.
ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തോക്കുമായെത്തി പരിഭ്രാന്തി സൃഷ്ടിച്ച് ബി.എസ്പി നേതാവും മുൻ എം.പിയുമായ രാകേഷ് പാണ്ഡെയുടെ മകന്‍ ആശിഷ് പാണ്ഡെ. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹോട്ടല്‍ അധികാരികള്‍ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. സംഭവം വാര്‍ത്തയായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. നിശാപാർട്ടിക്കു ശേഷം പുറത്തിറങ്ങിയ ആശിഷ് കൂടെയുള്ള യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുക യായിരുന്നു.
പിന്നീട് യുവതിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത ഇയാള്‍ തോക്കെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു പലരെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഹോട്ടൽ ജീവനക്കാർ ഇടപെട്ടെങ്കിലും അവർക്ക് നേരെയും തോക്ക് ചൂണ്ടുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ലക്നൗ സ്വദേശിയായ ആശിഷിന്റെ സഹോദരൻ റിതേഷ് പാണ്ഡെ ഉത്തർപ്രദേശിൽ എംഎൽഎയാണ്. അനുമതിയില്ലാതെ ആയുധം കൈവശം വയ്ക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളിലാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Adjust Story Font
16