എം.ജെ അക്ബറിന്‍റെ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും
തനിക്കെതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായാണ് അക്ബര്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്.
ലൈംഗികാതിക്രമ വെളിപ്പെടുത്തലിനെതിരെ എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. പാട്യാല ഹൌസ് കോടതിയാണ് പരാതി പരിഗണിക്കുക. തനിക്കെതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായാണ് അക്ബര്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്.
കോടതി മാനനഷ്ടകേസ് ഇന്ന് പരിഗണിക്കാനിരിക്കവേയാണ് അക്ബര്‍ രാജിവെച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ അജണ്ടയുണ്ടെന്നുമാണ് അക്ബറിന്‍റെ വാദം. നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചുണ്ടെങ്കിലും ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരായാണ് പരാതി. അക്ബറിന്‍റെ രാജി തന്‍റെ ആരോപണം സത്യമാണെന്ന് തെളിയിക്കുന്നതാണെന്ന് മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ ഇന്നലെ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സത്യം തെളിയുന്ന ദിവസത്തിനായാണ് കാത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം കേസില്‍ മൊഴി നല്‍കാന്‍ തയ്യാറായി സമാന അനുഭവമുള്ള ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകരും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കെയാണ് ഇന്നലെ അപ്രതീക്ഷിതമായി അക്ബര്‍ രാജിവെച്ചത്. നിയമപരമായി ആരോപണങ്ങളെ നേരിടുമെന്നും രാജിവിവരം അറിയിച്ച് കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്ബര്‍ രാജിവെച്ച സാഹചര്യത്തിലെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Adjust Story Font
16