Quantcast

ലോക്സഭ തെരഞ്ഞെടുപ്പ്; യു.പി പിടിക്കാന്‍ അരയും തലയും മുറുക്കി യോഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അടുത്ത ആറു മാസത്തേക്ക് മന്ത്രിമാരുടെ വിദേശ യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥ്

MediaOne Logo

Web Desk

  • Published:

    18 Oct 2018 1:41 PM GMT

ലോക്സഭ തെരഞ്ഞെടുപ്പ്; യു.പി പിടിക്കാന്‍ അരയും തലയും മുറുക്കി യോഗി ആദിത്യനാഥ്
X

ലോക്സഭ ഇലക്ഷനില്‍ യു.പി പിടിക്കാൻ അരയും തലയും മുറുക്കി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അടുത്ത ആറു മാസത്തേക്ക് മന്ത്രിമാരുടെ വിദേശ യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യോഗി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരിൽ വിളിച്ചു ചേർത്ത കൂടിക്കാഴ്ച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ കെെകൊണ്ടിരിക്കുന്നത്.

എം.പിമാർ അതാതു മണ്ഡലങ്ങളിൽ പരാമവധി സമയം ചെലവഴിക്കാൻ ശ്രമിക്കണം. സർക്കാറിന്റെ പ്രവർത്തനങ്ങളെ പറ്റി ജനങ്ങളിൽ എത്തിക്കാൻവേണ്ട കാര്യങ്ങൾ ചെയ്യണം. രാത്രി നേരങ്ങളിലും
ഗ്രാമങ്ങളിൽ പോയി ജനങ്ങളുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കണമെന്നും യോഗി ആദിത്യനാഥിന്റെ മാർഗ രേഖയിൽ ഉണ്ട്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താഴേക്കിടയിൽ നിന്നും തുടങ്ങി ഏകീകരിക്കേണ്ടതുണ്ട്. ജനങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കൃത്യമായി ശേഖരക്കണമെന്നും തീരുമാനമുണ്ടായിട്ടുണ്ട്. പതിനൊന്ന് കിഴക്കൻ യു.പി ജില്ലാ നേതാക്കളും, വെെസ് പ്രസിഡന്റുമാരായ ദയാ ശങ്കർ സിങ്, ഉപേന്ദ്ര ശുക്ല എന്നിവരും യോഗിക്കൊപ്പം കൂടിക്കാഴ്ച്ചയിൽ സന്നിഹിതരായിരുന്നു.

TAGS :

Next Story