Quantcast

ദസറ ആഘോഷത്തിനിടെ അമൃത്‍സറില്‍ ട്രെയിന്‍ ദുരന്തം; മരണം 58 ആയി

ചൌരബസാറിലെ റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതിനെതിനിടെയാണ് അപകടം

MediaOne Logo

Web Desk

  • Published:

    20 Oct 2018 2:58 AM GMT

ദസറ ആഘോഷത്തിനിടെ അമൃത്‍സറില്‍ ട്രെയിന്‍ ദുരന്തം; മരണം 58 ആയി
X

പഞ്ചാബിലെ അമൃത്‍സറിൽ ട്രെയിൻ ഇടിച്ച് 58 പേർ മരിച്ചു. ദസ്റ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ റെയിൽ പാളത്തിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഞ്ചാബ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ദസ്റയോട് അനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുമ്പോഴായിരുന്നു അപകടം. റെയിൽ പാളത്തിൽ നിന്ന കാഴ്ചക്കാർ പടക്കത്തിന്റെ സ്ഫോടന ശബ്ദത്തിൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രിയും രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.

കോൺഗ്രസ് സംഘടിപ്പിച്ച ദസ്റ ആഘോഷത്തിലാണ് അപകടം ഉണ്ടായത്. അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയത് എന്നും മുഖ്യാതിഥി ആയ മന്ത്രി സിദ്ദുവിന്റെ ഭാര്യ അപകടം ഉണ്ടായപ്പോൾ സംഭവസ്ഥലത്ത് നിന്ന് മടങ്ങിയെന്നും ബി.ജെ.പി ആരോപിച്ചു. എന്നാൽ അപകടസമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് നവ് ജോത് കൗർ പറഞ്ഞു.

വിദേശ സന്ദർശനത്തിൽ ആയിരുന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story