Quantcast

ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സഹോദരങ്ങളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് സംശയം. 

MediaOne Logo

Web Desk

  • Published:

    21 Oct 2018 2:20 AM GMT

ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍
X

ഡല്‍ഹി ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സഹോദരങ്ങളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് സംശയം.

സഹോദരങ്ങളായ മീന മാത്യു, നീന, ജയ, പ്രദീപ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ആരോഗ്യ പ്രശ്നമുണ്ടായിരുന്ന ഇവരിൽ ഒരാൾക്ക് ചികിത്സക്കായി ധാരാളം പണം ആവശ്യമായിരുന്നു. അതിനാൽ തന്നെ നാളുകളായി കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുടമസ്ഥൻ എത്തി വാതിൽ തുറന്നപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലിസിന്റെ നിഗമനം.

ഇവരുടെ പിതാവ് ആറ് മാസം മുൻപും മാതാവ് രണ്ട് മാസം മുൻപും മരിച്ചിരുന്നു. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ये भी पà¥�ें- ഡല്‍ഹിയിലെ കൂട്ടമരണത്തില്‍ ദുര്‍മന്ത്രവാദത്തിന് പങ്കെന്ന സംശയമുയര്‍ത്തി പൊലീസ്

ये भी पà¥�ें- വീണ്ടും ബുരാരി? ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു

TAGS :

Next Story