72കാരനെ കുരങ്ങുകള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; കേസെടുക്കണമെന്ന് ബന്ധുക്കള്‍
വെറും കല്ലുകളല്ല, ഇഷ്ടിക കഷ്ണങ്ങളാണ് കുരങ്ങുകള്‍ എറിഞ്ഞതെന്ന് പറയുന്നു ധരംപാലിന്റെ സഹോദരനായ കൃഷ്ണപാല്‍ സിംഗ്.
പൂജയ്ക്കാവശ്യമായ അഗ്നികുണ്ഠമൊരുക്കാന്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ മരത്തിന് മുകളിലുള്ള കുരങ്ങുകള്‍ കല്ലെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശ് മീററ്റിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. 72 കാരനായ ധരംപാല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. സമീപത്തെ തകര്‍ന്നുകിടക്കുന്ന കെട്ടിടത്തില്‍ നിന്നാണ് കുരങ്ങുകള്‍ കല്ലുകള്‍ ശേഖരിച്ചത്.
ധരംപാലിന്റെ തലയ്ക്കും നെഞ്ചിനും കല്ലേറില്‍ പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ധരംപാല്‍ മരിച്ചത്. കുരങ്ങുകളുടെ പേരില്‍ കേസെടുക്കണമെന്ന് ധരംപാലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് ആദ്യം അപകടമരണമായിട്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പക്ഷേ, ഉന്നത അധികാരികളോട് പരാതിപ്പെടുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുരങ്ങുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പൊലീസ്.
വെറും കല്ലുകളല്ല, ഇഷ്ടിക കഷ്ണങ്ങളാണ് കുരങ്ങുകള്‍ എറിഞ്ഞതെന്ന് പറയുന്നു ധരംപാലിന്റെ സഹോദരനായ കൃഷ്ണപാല്‍ സിംഗ്. ഇത്തരത്തിലുള്ള 20ലധികം കല്ലുകളാണ് വ്യാഴാഴ്ച തന്റെ സഹോദരനു നേരെ കുരങ്ങുകള്‍ എറിഞ്ഞത്. തലയ്ക്കും നെഞ്ചിനും കാലിനും എല്ലാം ഏറ് കിട്ടി. ഉയരത്തില്‍ നിന്നായതുകൊണ്ടാണ് കല്ലുകൊണ്ടുള്ള പരിക്ക് ഇത്രമേല്‍ അപകടകരമായതെന്നും കൃഷ്ണപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തെ ജനങ്ങള്‍ക്ക് നിരവധി ശല്യങ്ങളാണ് ഈ കുരങ്ങുകള്‍ ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Adjust Story Font
16