ചത്തീസ്ഗഡ് തെരഞ്ഞെടുപ്പ്; സിറ്റിങ് എം.എല്‍.ഏമാരില്‍ വിശ്വാസമര്‍പ്പിച്ച് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക
പതിനൊന്ന് മന്ത്രിമാരുൾപ്പടെ മുപ്പത്തിരണ്ട് സിറ്റിങ് എം.എൽ.ഏമാർക്ക് പാർട്ടി വീണ്ടും ടിക്കറ്റനുവദിച്ചപ്പോൾ, കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ 14 പേർക്കും അവസരം ലഭിച്ചു.
ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.ഏമാരിൽ വിശ്വാസമർപ്പിച്ച് കൊണ്ടുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു. തൊണ്ണൂറ് അംഗ അസംബ്ലിയിലെ 77 ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
പതിനൊന്ന് മന്ത്രിമാരുൾപ്പടെ മുപ്പത്തിരണ്ട് സിറ്റിങ് എം.എൽ.ഏമാർക്ക് പാർട്ടി വീണ്ടും ടിക്കറ്റനുവദിച്ചപ്പോൾ, കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ 14 പേർക്കും അവസരം ലഭിച്ചു. മണ്ഡലങ്ങളിലെ ഓരോത്തുരടെയും പ്രവർത്തനങ്ങൾ പരിഗണിച്ചു കൊണ്ട് മാത്രമാണ് സ്ഥാനാർഥി നിർണ്ണയം നടത്തിയിട്ടുള്ളത് എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് പാണ്ഡെ അറിയിച്ചു. ഇത്തവണ പാർട്ടി 65 സീറ്റുകളെങ്കിലും നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, ബസ്തർ ഡിവിഷനിലുള്ള 12 മണ്ഡലങ്ങളിലേക്ക് കോൺ
ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മായാവതിയുമായുള്ള ധാരണയില്‍, അജിത് ജോഗിയുടെ ചത്തീസ്ഗഡ് ജനതാ കോൺഗ്രസ്(ജെ)യും ബി.എസ്.പിയും ചേർന്ന സഖ്യവും ഇത്തവണ മത്സര രംഗത്തുണ്ട്.
രണ്ട് ഘട്ടങ്ങളായാണ് ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നക്സൽ ബാധിത പ്രദേശങ്ങളായ ബസ്തർ, ബീജാപൂർ, ദണ്ഡേവാഡ, സുക്മ, കാൺകർ ഉൾപ്പടെ 18 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നവംബർ 12 ന് നടക്കും. അവശേഷിക്കുന്ന 72 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 20ാം തീയതിയാണ് നടക്കുന്നത്.
Adjust Story Font
16