റഫാല്‍; മാധ്യമങ്ങളെ വിടാതെ റിലയന്‍സ്, ദ സിറ്റിസണെതിരെ 7000 കോടിയുടെ മാനനഷ്ട കേസ്
റഫാല്‍ കരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വാര്‍ത്താ ചാനലായ എന്‍.ഡി.ടിവിക്കെതിരെ 1000 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ 'ദ സിറ്റിസണ്‍' വെബ്‌സൈറ്റിനെതിരെ 7000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് റിലയന്‍സ് ഗ്രൂപ്പ്. ദ സിറ്റിസണ്‍ എഡിറ്റര്‍ സീമാ മുസ്ഥഫക്കെതിരെയാണ് റഫാല്‍ കരാര്‍ അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുകയാണെന്നും മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കുമെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്ഥാവനയില്‍ ദ സിറ്റിസണ്‍ പറഞ്ഞു. സെപ്തംബറില്‍ നാഷണല്‍ ഹെറാള്‍ഡിനെതിരെ 5000 കോടി രൂപയുടെ മാനനഷ്ട കേസും അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഫയല്‍ ചെയ്തിരുന്നു.
Next Story
Adjust Story Font
16