അംഗരക്ഷകന്‍ വെടിയുതിര്‍ത്ത സംഭവം; ജഡ്ജിയുടെ മകനും മരണത്തിന് കീഴടങ്ങി
ഗുരുഗ്രാമില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്തിന്റെ മകന്‍ ധ്രുവാണ് മരിച്ചത്. മരിച്ച ധ്രുവിന്റെ ഹൃദയവും കരളും വൃക്കയും ദാനം ചെയ്തു.
ഒക്‌ടോബര്‍ 13ന് നടന്ന വെടിവെപ്പിലാണ് ധ്രുവിന് ഗുരുതരമായി പരിക്കേറ്റത്. ഷോപ്പിങ് മാളില്‍നിന്ന് മടങ്ങിവരികയായിരുന്ന കൃഷന്‍ കാന്തിന്റെ ഭാര്യ റിതു, മകന്‍ ധ്രുവ് എന്നിവര്‍ക്കു നേരെ അംഗരക്ഷകന്‍ മഹിപാല്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൃഷന്‍ കാന്തിന്റെ ഭാര്യ വെടിയേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൃഷന്‍ കാന്തിന്റെ ഭാര്യ മരിച്ചിരുന്നു.
ഒക്ടോബര്‍ 13ന് ഡല്‍ഹി ഗുര്‍ഗൗണിലുള്ള ആര്‍ക്കേഡിയ മാര്‍ക്കറ്റിനടുത്തുള്ള സെക്ഷന്‍ 49ല്‍ ആണ് സംഭവം നടന്നത്. ഷോപ്പിംഗിനായി അമ്മയെയും മകനെയും ഇവിടെയെത്തിച്ച ഗണ്‍മാന്‍ മഹിപാല്‍ കാറില്‍ നിന്നിറങ്ങിയപ്പോഴാണ് വെടിയുതിര്‍ത്തത്. ആദ്യം ജഡ്ജിയുടെ ഭാര്യയേയും രണ്ടാമത് മകനെയും നിരവധി ദൃക്‌സാക്ഷികളുടെ മുന്നില്‍ വെച്ച് ഇയാള്‍ വെടിവെച്ചിട്ടു. വീണ് കിടന്ന മകനെ വലിച്ചിഴക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഗണ്‍മാന്‍ പിന്നീട് അതേ കാറില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി.ടിവിയില്‍ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അഡിഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്ത് ശര്‍മ്മയുടെ ഗണ്‍മാനായി ജോലി ചെയ്യുകയായിരുന്നു മഹിപാല്‍.
Adjust Story Font
16