Quantcast

മെഹുല്‍ ചോക്സിയുമായി ജയ്റ്റ്‍ലിക്കും കുടുംബത്തിനും ബന്ധമെന്ന് കോണ്‍ഗ്രസ്

മെഹുല്‍ ചോക്സി പണം നിക്ഷേപിച്ചിരുന്നത് ജയ്റ്റ്‍ലിയുടെ മകളുടെ ബാങ്ക് അക്കൌണ്ടിലാണ്. ജയ്റ്റ്‍ലിയുടെ കുടുംബത്തിന്റെ പേരിലുള്ള നിയമസ്ഥാപനം മെഹുല്‍ ചോക്സിക്ക് സഹായം നല്‍കുകയും പ്രതിഫലം കൈപറ്റുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    23 Oct 2018 1:49 AM GMT

മെഹുല്‍ ചോക്സിയുമായി ജയ്റ്റ്‍ലിക്കും കുടുംബത്തിനും ബന്ധമെന്ന് കോണ്‍ഗ്രസ്
X

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സിയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിക്കും കുടുംബത്തിനും ബന്ധമുണ്ടായിരുന്നതായി കോണ്‍ഗ്രസ്. മെഹുല്‍ ചോക്സി പണം നിക്ഷേപിച്ചിരുന്നത് അരുണ്‍ ജയ്റ്റ്‍ലിയുടെ മകളുടെ ബാങ്ക് അക്കൌണ്ടിലാണ്. അരുണ്‍ ജയ്റ്റ്‍ലിയുടെ കുടുംബത്തിന്റെ പേരിലുള്ള നിയമ സ്ഥാപനം മെഹുല്‍ ചോക്സിക്ക് സഹായം നല്‍കുകയും പ്രതിഫലം കൈപറ്റുകയും ചെയ്തിരുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

2017 ഡിസംബറില്‍ ധനമന്ത്രി ജയ്റ്റ്‍ലിയുടെ കുടുംബത്തിന്റെ പേരിലുള്ള നിയമ സ്ഥാപനം മെഹുല്‍ ചോക്സിക്ക് സഹായം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിഫലമായി 24 ലക്ഷം രൂപ മെഹുല്‍ ചോക്സിയില്‍ നിന്നു കൈപ്പറ്റി.അരുൺ ജയ്റ്റ്‍ലി, മകൾ സോണാലി ജയ്റ്റ്‍ലി, മരുമകൻ ജയേഷ് ബക്ഷി എന്നിവരുടെ പേരിലുള്ളതാണ് നിയമ സ്ഥാപനം.

പിന്നീട് മെഹുല്‍ ചോക്സിക്കെതിരെ കേസെടുത്തപ്പോൾ പണം തിരികെ നൽകി. സൊണാലി ജയ്റ്റ്‍ലിയുടെ ബാങ്ക് അക്കൌണ്ടിലാണ് മെഹുല്‍ ചോക്സി പണം നിക്ഷേപിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കാപട്യത്തിന്റെയും ഒത്താശയുടെയും സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. മെഹുല്‍ ചോക്സിക്കെിരായ പരാതികൾ അറിയാമെന്നിരിക്കെയായിരുന്നു ജയ്റ്റ്‍ലിയുടെ കുടുംബത്തിന്റെ നീക്കം. ആരോപണത്തില്‍ അന്വേഷണം വേണം. ജയ്റ്റ്‍ലി മറുപടി നല്‍കണം. തെളിയിക്കപ്പെട്ടാൽ ജയ്റ്റ്‍ലി സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസ് ആവശ്യുപ്പെട്ടു.

TAGS :

Next Story