Quantcast

ഹരിയാനയിലും ‘ഡല്‍ഹി’ ആവര്‍ത്തിക്കുമെന്ന് കെജ്‍‍‍രിവാള്‍

‘ഡല്‍ഹിയില്‍ എഴുതി തള്ളിയവര്‍ക്ക് പിന്നീട് ഞങ്ങളെ അംഗീകരിക്കേണ്ടി വന്നു. സമാന സ്ഥിതി ഹരിയാനയിലും സംഭവിക്കും’

MediaOne Logo

Web Desk

  • Published:

    24 Oct 2018 3:46 AM GMT

ഹരിയാനയിലും ‘ഡല്‍ഹി’ ആവര്‍ത്തിക്കുമെന്ന് കെജ്‍‍‍രിവാള്‍
X

അടുത്ത വർഷം നടക്കാൻ പോകുന്ന ഹരിയാന നിയമസഭാ ഇലക്ഷനിൽ ആം ആദ്മി പാർട്ടി (എ.എ.പി) അതിന്റെ ശക്തി തെളിയിക്കുമെന്ന് പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിൽ വില കുറച്ച് കണ്ടവർക്ക് പിന്നീട് തങ്ങളെ അംഗീകരിക്കേണ്ടി വന്നു. ഇതേ സാഹചര്യമാണ് ഹരിയാനയിലും ഉണ്ടാവാൻ പോകുന്നതെന്ന് ഭിവാനിൽ ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഹരിയാന മാറ്റം ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ ബി.ജെ.പി, കോൺഗ്രസ്, എെ.എൻ.എൽ.ഡി പാർട്ടികൾക്ക് ബദലാവാൻ എ.എ.പിക്ക് സാധിക്കുമെന്നും കെജ്‍‍രിവാൾ പറഞ്ഞു. ആറായിരത്തി ഇരുന്നൂറ് പഞ്ചായത്തുകളുള്ള സംസ്ഥാനത്ത്, നിലവിൽ പലയിടങ്ങളിലും എ.എ.പിയുടെ കൊടി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ഖട്ടാറിന്റെ നേതൃതത്തിലുള്ള ബി.ജെ.പി
ഗവൺമെന്റ് തികഞ്ഞ പരാജയമാണെന്ന് പറഞ്ഞ കെജ്‍‍‍രിവാൾ, വിള നാശം സംഭവിച്ച കർഷകർക്ക് ഡൽഹി ഗവൺമെന്റ് നഷ്ടപരിഹാരം നൽകിയപ്പോൾ, ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്നും പറഞ്ഞു. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുമ്പോൾ, വികസനത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story