Quantcast

എയർസെൽ മാക്സിസ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; ചിദംബരം ഒന്നാം പ്രതി 

MediaOne Logo

Web Desk

  • Published:

    25 Oct 2018 10:44 AM GMT

എയർസെൽ മാക്സിസ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; ചിദംബരം ഒന്നാം പ്രതി 
X

എയര്‍സെല്‍ മാക്സിസ് അഴിമതി കേസില്‍ പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നേരത്തെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പ്രതികൾ കൂടിയുണ്ട്. കുറ്റപത്രം നവംബർ 26ന് കോടതി പരി
ഗണിക്കും. 2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർസെൽ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയെന്നാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് നവംബർ ഒന്ന് വരെ ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി എൻഫോർസ്മെന്റ് ഡയറക്ട്രേറ്റിനും സി.ബി.ഐക്കും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

TAGS :

Next Story