82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും പതിനായിരം രൂപക്ക് താഴെ ശമ്പളം വാങ്ങുന്നവര്‍; റിപ്പോര്‍ട്ട്
രാജ്യം മുമ്പെങ്ങുമുല്ലാത്ത വിധത്തില്‍ തൊഴില്‍ രഹിതരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യം മുമ്പെങ്ങുമുല്ലാത്ത വിധത്തില്‍ തൊഴില്‍ രഹിതരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസീം പ്രേംജി സര്‍വകലാശാലയിലെ സുസ്ഥിര വികസന മന്ത്രാലയമാണ് ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ജി.ഡി.പി ഉയര്‍ന്നിരിക്കുന്ന സമയത്ത് വളര്‍ച്ചാനിരക്കും തൊഴില്‍ തലമുറയും തമ്മിലുള്ള ബന്ധം കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1970ലും 1980ലും ജി.ഡി.പി മൂന്ന് തൊട്ട് നാല് വരെ ഉയര്‍ന്ന സമയത്ത് വാര്‍ഷിക കണക്കില്‍ രണ്ട് ശതമാനമായിരുന്നു തൊഴില്‍ വളര്‍ച്ച. 1990 തൊട്ട് കൃത്യമായി പറഞ്ഞാല്‍ 2000 മുതല്‍ ജി.ഡി.പി ഏഴ് ശതമാനം വരെ ഉയര്‍ന്നിരുന്നു. പക്ഷെ തൊഴില്‍ വളര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായില്ല. ഒരു ശതമാനത്തിനും താഴേക്ക് വളര്‍ച്ചാ നിരക്ക് പോവുകയുണ്ടായി. ജി.ഡിപിക്ക് കൂടെയുള്ള തൊഴില്‍ വളര്‍ച്ചാ നിരക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ 0.1നും താഴേയാണ്.
82 ശതമാനം പുരുഷന്മാരും 92 ശതമാനം സത്രീകളും പതിനായിരം രൂപക്ക് താഴെയാണ് ശമ്പളം വാങ്ങുന്നത് (മാസത്തില്‍ 18000 രൂപയാണ് ശരാശരി ശമ്പളമായി ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്). ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന് ജീവിത ചെലവിനാവാവശ്യമായ ശമ്പളം ലഭിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി വലിയ മല്‍സരം തന്നെയാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അഭ്യസ്ഥരായ യുവ തലമുറക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നതാണ് ഇന്ത്യ നേരിട്ടുകൊണ്ടിരുക്കുന്ന പ്രധാന പ്രശ്നമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 16 ശതമാനത്തോളം യുവ തലമുറയെ ഇത് ബാധിച്ചിട്ടുണ്ടെന്നും പറയുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ കൂടുതലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Adjust Story Font
16