Quantcast

ലൂയിസ് സോഫിയ കേസ്: ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് കോടതി

സെപ്തംബര്‍ 3 ന് തമിഴിസൈ സൌന്ദര്‍രാജന്റെ പരാതിയിലാണ് ലോയിസ് സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 Oct 2018 6:05 AM GMT

ലൂയിസ് സോഫിയ കേസ്:  ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് കോടതി
X

കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും എഴുത്തുകാരിയും തമിഴ്നാട് സ്വദേശിയുമായ ലോയിസ് സോഫിയയെ തൂത്തുക്കുടിയില്‍ വെച്ച് പൊലിസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്റെ പേരിലും കേസെടുക്കണമെന്ന് കോടതി.

സെപ്തംബര്‍ 3 ന് തമിഴിസൈ സൌന്ദര്‍രാജന്റെ പരാതിയിലാണ് ലോയിസ് സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച് ലോയിസ് സംസാരിച്ചതും ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കിയതും തമിഴിസൈയെ പ്രകോപിപ്പിച്ചു. മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്ന് ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, തമിഴിസൈ പരാതി നല്‍കുകയായിരുന്നു. തൂത്തുക്കുടിയില്‍ വച്ച് വൈകിട്ടോടെ ലോയിസിനെ അറസ്റ്റു ചെയ്തു.

മകളെ അപമാനിച്ചുവെന്ന് കാണിച്ച്, ലോയിസിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ തൂത്തുകുടി കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

തൂത്തുക്കുടി, സേലം - ചെന്നൈ എട്ടുവരി പാത വിഷയങ്ങളില്‍ നിരന്തരമായി സര്‍ക്കാറുകള്‍ക്കെതിരെ ലോയിസ് ലേഖനങ്ങള്‍ എഴുതാറുണ്ട്.

ये भी पà¥�ें- ബിജെപിക്കെതിരെ മുദ്രാവാക്യം; തമിഴ്നാട്ടില്‍ ഗവേഷക വിദ്യാര്‍ഥി അറസ്റ്റില്‍

ये भी पà¥�ें- തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാര്‍ഥി ലോയിസ് സോഫിയയ്ക്ക് ജാമ്യം

TAGS :

Next Story