Quantcast

അലോക് വര്‍മ്മക്ക് എതിരായ അന്വേഷണം രണ്ടാഴ്ചകം പൂര്‍ത്തിയാക്കണം: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി

താത്ക്കാലിക ചുമതല നല്‍കിയ നാഗേശ്വര റാവു നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി

MediaOne Logo

Web Desk

  • Published:

    26 Oct 2018 10:18 AM GMT

അലോക് വര്‍മ്മക്ക് എതിരായ അന്വേഷണം രണ്ടാഴ്ചകം പൂര്‍ത്തിയാക്കണം: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി
X

സി.ബി.ഐ തലപ്പത്ത് നടത്തിയ അഴിച്ചുപണിയില്‍ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ, ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവര്‍ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് എതിരായ പരാതിയില്‍ ‍14 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി എ.കെ പട്നായികിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ അപ്പോള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വര്‍ റാവു നയപരമായി തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. നാഗേശ്വര്‍ റാവു എടുത്ത തീരുമാനങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും. ദൈനംദിന കാര്യങ്ങള്‍ മാത്രമേ നാഗേശ്വര റാവു കൈകാര്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. നാഗേശ്വര റാവുവിന്റെ നിയമനത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ല എന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നതെന്ന് അലോക് വര്‍മയ്ക്കു വേണ്ടി ഹാജരായ ഫാലി എസ്. നരിമാന്‍ കോടതിയില്‍ വാദിച്ചു. രാത്രിയാണ് ഇത്തരമൊരു നീക്കം നടന്നത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സി.ബി.ഐ ഡയക്ടറെ നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഈ സമിതി അറിയാതെ സിബിഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.

അലോക് വര്‍മയുടെ ഹരജിയില്‍ കേന്ദ്രത്തിനും സി.വി.സിക്കും കോടതി നോട്ടീസയച്ചു. നവംബര്‍ 12ന് കേസ് വീണ്ടു പരിഗണിക്കും.

ये भी पà¥�ें- സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കി

ये भी पà¥�ें- സി.ബി.ഐയുടെ പുതിയ തലവന്‍ നാഗേശ്വര്‍ റാവുനെതിരെയും ഉയരുന്നത് കടുത്ത അഴിമതി

TAGS :

Next Story