Quantcast

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ബി.എസ്.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

ഇത് വരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാൽപ്പത് പേര്‍ പുതുമുഖങ്ങളാണ്.

MediaOne Logo

Web Desk

  • Published:

    27 Oct 2018 5:03 AM GMT

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ബി.എസ്.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു
X

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.എസ്.പിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 230 അംഗ അസംബ്ലിയിലേക്കുള്ള അൻപതിയൊന്ന് ബി.എസ്.പി സ്ഥാനാർഥികളുടെ പട്ടികയിൽ തീരുമാനമായി.

നേരത്തെ കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ തള്ളിയ ബി.എസ്.പി, സംസ്ഥാനത്തെ 230 സീറ്റുകളിലും മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് വരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാൽപ്പത് പേര്‍ പുതുമുഖങ്ങളാണ്. ഉന്നത ജാതിക്കാർ ഉൾപ്പടെയുള്ളവരെ നിലവിൽ പാര്‍ട്ടിയുടെ സ്ഥാനാർഥികളാക്കി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബി.എസ്.പി നേതാവ് പ്രദീപ് അഹിർവാർ പറഞ്ഞു.

നാല് എം.എൽ.ഏമാരാണ് മധ്യപ്രദേശിൽ നിലവിൽ ബി.എസ്.പിക്കുള്ളത്. നവംബർ 28നാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story