തന്റെ സര്‍ക്കാറിനെ അനാവശ്യമായി വേട്ടയാടുന്ന ബി.ജെ.പി കനത്ത വില നല്‍കേണ്ടി വരുമെന്ന് ചന്ദ്രബാബു നായിഡു
‘തന്റെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായി റെയഡും അന്വേഷണവും നടത്തി കൊണ്ട് ആന്ധ്രാ സർക്കാറിന്റെ പ്രതിച്ഛായ തകർക്കാം എന്നാണിവർ കണക്ക് കൂട്ടുന്നത്’
ആന്ധ്രാപദേശിനെതിരെ ഗൂഡാലോചന നടത്തുന്ന കേന്ദ്ര സർക്കാറും ബി.ജെ.പിയും കനത്ത വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രതിയോഗികളെ അന്വേഷണവും റെയ്ഡും കാണിച്ച് ഒതുക്കാം എന്നുള്ളതാണ് ബി.ജെ.പിയുടെ നിലപാടെന്നും, ഇതിന് അവർ ഭാവിയിൽ ഖേദിക്കേണ്ടി വരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
എൻ.ഡി.എക്ക് വഴങ്ങാത്തതിൽ തന്നോട് വ്യക്തിപരമായി തന്നെ ശത്രുത പുലർത്തുന്നവരാണ് ബി.ജെ.പിയും കേന്ദ്രവും ഗവണ്മെന്റും. തന്റെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായി റെയഡും അന്വഷണവും നടത്തി കൊണ്ട് ആന്ധ്രാ സർക്കാറിന്റെ പ്രതിച്ഛായ തകർക്കാം എന്നിവർ കണക്ക് കൂട്ടുന്നു. സംസ്ഥാനത്തെ ഹിന്ദു വികാരം ഉണർത്തി ഗവൺമെന്റിന് എതിരായി രോഷം തിരിച്ച് വിടാനും ഇക്കൂട്ടർ ശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ബി.ജെ.പി തള്ളി. മോശം ഭരണം കാഴ്ച്ച വെക്കുന്ന ചന്ദ്രബാബുവും അദ്ദേഹത്തിന്റെ ടി.ഡി.പിയും ജനങ്ങളിൽ നിന്ന് വലിയ തിരച്ചടി നേരിടാൻ പോവുകയാണെന്നും, ഇതിൽ വിളറി പിടിച്ചാണ് മുഖ്യമന്ത്രി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബി.ജെ.പിയുടെ രാജ്യസഭാ എം.പി ജി.വി.എൽ നരസിംഹ റാവു പറഞ്ഞു.
Adjust Story Font
16