Quantcast

സി.ബി.ഐയിലെ പൊളിച്ചടുക്കലിന് പിന്നിലെ ഗൂഢാലോചനക്ക് തെളിവുമായി കോണ്‍ഗ്രസ്

സി.ബി.ഐയിലെ പൊളിച്ചടുക്കലിന് പിന്നിലെ ഗൂഢാലോചനക്ക് തെളിവുമായി കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Published:

    27 Oct 2018 3:39 PM GMT

സി.ബി.ഐയിലെ പൊളിച്ചടുക്കലിന് പിന്നിലെ ഗൂഢാലോചനക്ക് തെളിവുമായി കോണ്‍ഗ്രസ്
X

സി.ബി.ഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്നും അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സി.വി.സിയും പേഴ്സണല്‍ മന്ത്രാലവും ആസൂത്രിതമായാണ് ഉത്തരവ് പുറത്തിറക്കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാകേഷ് അസ്താനയെ സ്പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേക്ക് കൊണ്ട് വന്ന പ്രധാനമന്ത്രി തന്നെ നിലവിലെ സാഹചര്യങ്ങളില്‍ മറുപടി നല്‍കണമെന്ന് ആന്ധാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. 23ന് വൈകീട്ട് സി.വി.സി ഡയറക്ടര്‍ കെ.വി ചൌധരി നിശ്ചയിച്ചിരുന്ന ഡെന്‍മാക്ക് യാത്ര റദ്ദാക്കി. 11 മണിയോടെ നാഗേശ്വര്‍ റാവു സി.ബി.ഐ ആസ്ഥാനത്തെത്തി. 11.30ക്ക് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഹപ്രവര്‍ത്തകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. 12.30ക്ക് ഡല്‍ഹി പൊലീസ് സി.ബി.ഐ ആസ്ഥാനത്തിന്‍റെ സുരക്ഷ ഏറ്റെടുത്തു. അര്‍ധരാത്രിയില്‍ സി.വി.സി കമ്മീഷണറും പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറിയും രണ്ടരക്ക് ഉത്തരവ് വരുന്നത് വരെ അതത് ഓഫീസുകളില്‍ ഉണ്ടായിരുന്നു. സി.വി.സി അഡീഷണല്‍ സെക്രട്ടറി അടക്കമുള്ളവര്‍ അര്‍ധരാത്രി സി.ബി.ഐ ആസ്ഥാനം സന്ദര്‍ശിച്ചു. എന്നിങ്ങനെ അക്കമിട്ട് നിരത്തിയാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സി.വി.സിയും പേഴ്സണല്‍ മന്ത്രാലവും ഗൂഡാലോചന നടത്തിയതായി കോണ്‍ഗ്രസ് വാദിക്കുന്നത്.

നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാരും ഭരണഘടന സ്ഥാനപങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ആന്ധാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. മോദിയുടെയും മോദി സര്‍ക്കാരിന്‍റെയും ഗൂഡാലോചനകള്‍ ദിനം പ്രതി തുറന്നുകാട്ടപ്പെടുകയാണ് നേതാക്കള്‍ പ്രതികരിച്ചു.

TAGS :

Next Story