മുന്‍ എന്‍.സി.പി നേതാവ് താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
1980കളില്‍ ബീഹാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍.
എന്‍.സി.പി നേതാവ് താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാവിലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മറ്റു കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.സി.പിയില്‍ തന്നെ പിന്തുണക്കുന്നവരും താരീഖിനൊപ്പം ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്‍.സി.പി വിട്ടതിന് പിന്നാലെ ബിഹാറിലെ കതിഹാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പി സ്ഥാനവും അന്‍വര്‍ രാജിവെച്ചിരുന്നു.
കഴിഞ്ഞ മാസമാണ് താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പരസ്യപ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു രാജി. എന്‍.സി.പി സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് താരിഖ് അന്‍വര്‍. മാതൃപാര്‍ട്ടിയിലേക്ക് താരിഖ് അന്‍വറിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
1980കളില്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് എം.പിയായി കത്തിഹാറില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടു.1990ലാണ് ശരത്പാവാറിനൊപ്പം ചേര്‍ന്ന് താരീഖ് അന്‍വര്‍ എന്‍.സി.പി രൂപീകരിക്കുന്നത്. എ.ഐ.സി.സി അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധി ച്ചായിരുന്നു ഇവര്‍ കോണ്‍ഗ്രസ് വിട്ടത്.
Adjust Story Font
16