പട്ടേല്‍ പ്രതിമ; ബി.ജെ.പിക്ക് കുറിക്കുകൊള്ളുന്ന ചോദ്യവുമായി ശശി തരൂര്‍
രാജ്യത്ത് ഒരിടത്തും ഗാന്ധിജിയുടെ ഇത്രയും വലിയ പ്രതിമ സര്‍ക്കാര്‍ നിര്‍മിച്ചിട്ടില്ല. ഏറ്റവും വലുത് പാര്‍ലമെന്റിലുള്ളതാണ്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് കുറിക്കുകൊള്ളുന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ നിര്‍മിക്കാതെ അദ്ദേഹത്തിന്റെ അനുയായിയായ പട്ടേലിന്റെ ഭീമന്‍ പ്രതിമ സ്ഥാപിച്ചതിനെയാണ് അദ്ദേഹം ചോദ്യംചെയ്യുന്നത്.
രാജ്യത്ത് ഒരിടത്തും ഗാന്ധിജിയുടെ ഇത്രയും വലിയ പ്രതിമ സര്‍ക്കാര്‍ നിര്‍മിച്ചിട്ടില്ല. ഏറ്റവും വലുത് പാര്‍ലമെന്റിലുള്ളതാണ്. പക്ഷേ ഇത് 182 മീറ്റര്‍ വലുപ്പമുള്ള പ്രതിമയാണ്. ഗാന്ധിജിയുടെ അനുയായിയായ പട്ടേലിന്റെ ഇത്രയും വലിയ പ്രതിമ എന്തുകൊണ്ടാണ് നിര്‍മിച്ചത്. പട്ടേല്‍ ലാളിത്യമുള്ള വ്യക്തിയാണ്. ഗാന്ധിജിയുടെ അനുയായിയാണ്. എനിക്ക് ഒന്നേ ചോദിക്കാനുള്ളു. യഥാര്‍ഥ ഗാന്ധിയനും ലാളിത്യത്തിന്റെ പ്രതീകവും കൂടിയായ പട്ടേലിന് എത്രയും വലിയ പ്രതിമ സ്ഥാപിച്ചതില്‍ ഔചിത്യക്കുറവില്ലേ ? പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട പട്ടേലിന് ഇത്രയും വലിയ പ്രതിമ സ്ഥാപിച്ചത് ശരിയായ കാര്യമാണോ ? - ശശി തരൂര്‍ ചോദിക്കുന്നു.
തന്റെ ചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ അഹിംസയുടെ തത്വങ്ങളില്‍ ബി.ജെ.പിക്ക് വിശ്വാസമില്ല. അതാണ് കാരണം. സ്വാതന്ത്ര്യ സമര സേനാനികളുടെയും പട്ടേലിനെപ്പോലുള്ള ദേശീയ നായകരുടേയും പൈതൃകം തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Adjust Story Font
16