Quantcast

കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

യെദിയൂരപ്പയും ബി.ജെ.പിയും തന്നെ ചതിച്ചുവെന്ന് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആരും മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും പറയുന്നു.

MediaOne Logo

Web Desk

  • Published:

    1 Nov 2018 1:30 PM GMT

കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
X

തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

ഒരു മാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടും ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്തിയില്ലെന്നാണ് ചന്ദ്രശേഖറിന്റെ ആരോപണം. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി.

യെദിയൂരപ്പയും ബി.ജെ.പിയും തന്നെ ചതിച്ചുവെന്ന് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആരും മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ല. തന്നെ ബലിയാടാക്കി വിജയസാധ്യതയില്ലാത്തിടത്ത് മത്സരിപ്പിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടതിനും കോണ്‍ഗ്രസില്‍ ചേരാനും കാരണം ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 69,990 വോട്ടുമായിരുന്നു ലഭിച്ചത്. ബി.ജെ.പി.ക്ക് ലഭിച്ചത് 4871 വോട്ടാണ്. ഒന്നും രണ്ടും സ്ഥാനത്തെത്തിയ പാര്‍ട്ടികള്‍ ഒന്നിച്ചാണ് ഇത്തവണ മത്സരിക്കുന്നത്.

TAGS :

Next Story