Quantcast

മുസ്‌ലിം വയോധികനെ ജീവനോടെ ജനമധ്യത്തിൽ കത്തിച്ചു കൊലപ്പെടുത്തി; 38 പേർ അറസ്റ്റിൽ

MediaOne Logo

Web Desk

  • Published:

    2 Nov 2018 5:57 PM GMT

മുസ്‌ലിം വയോധികനെ ജീവനോടെ  ജനമധ്യത്തിൽ കത്തിച്ചു കൊലപ്പെടുത്തി; 38 പേർ അറസ്റ്റിൽ
X

ബിഹാറിലെ ദുർഗാ പൂജക്കിടയിലുണ്ടായ സംഘർഷത്തിൽ മര്‍ദിച്ച് കത്തിച്ചു കളഞ്ഞ മുസ്‌ലിം വയോധികൻ സൈനുൽ അൻസാരിയുടെ കൊലപാതകത്തിൽ 38 പേർ അറസ്റ്റിൽ. ഒക്ടോബർ 20ന് ബിഹാറിലെ സീതമർഹി ജില്ലയിലാണ് പൊതു ജനമധ്യത്തിൽ ആക്രമണം അഴിച്ചു വിട്ട് മുസ്‌ലിം വയോധികനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത്.

ഒക്ടോബർ 20 നാണ് പ്രശ്നങ്ങൾക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ദുർഗാ പൂജയോടനുബന്ധിച്ച ഘോഷ യാത്ര മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിലൂടെ പോകുന്നത് നേരത്തെ പൊലീസ് തടഞ്ഞ് ഉത്തരവിട്ടിരുന്നു. പക്ഷെ പിന്നീട് പൊലീസ് ഉത്തരവ് ലംഘിച്ച് ആളുകൾ മുസ്‌ലിം പ്രദേശത്തിലൂടെ യാത്ര നടത്തുകയും സംഘര്‍ഷത്തിലേർപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. മകളുടെ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു സൈനുൽ അന്‍സാരി എന്ന വയോധികനെ ഉന്നമിട്ട അക്രമികൾ അദ്ദേഹത്തെ വലിച്ചിഴക്കുകയും തുടരെ ആക്രമിക്കുകയും പിന്നീട് ജീവനോടെ പൊതു ജനമധ്യത്തിൽ കത്തിക്കുകയുമായിരുന്നു. സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പക്ഷെ മരിച്ച സൈനുൽ അൻസാരിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കണ്ടെടുക്കുന്നത്. കാണാതായതായി പരാതി കൊടുത്ത തൊട്ടുടനെ നടത്തിയ അന്വേഷണത്തിലാണ് സൈനുൽ അൻസാരിയുടെ കത്തി കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. സംഭവത്തിന് ശേഷം പ്രദേശത്തു ഇന്റർനെറ്റ് സംവിധാനം അധികൃതർ നിർത്തലാക്കിയിരുന്നു.

‘രണ്ട് പക്ഷത്തും അൻസാരിയില്ലായിരുന്നു, അദ്ദേഹം ആ പ്രദേശത്ത് കാണപ്പെട്ടത് കൊണ്ട് അക്രമികൾ ഉന്നമിട്ടതാണ്'; പൊലീസ് സൂപ്പർ ഇന്റെൻഡന്റ് വികാസ് ബർമൻ പറഞ്ഞു.

ആറ് എഫ്.ഐ.ആറുകളാണ് ഇത് വരെ പൊലീസ് കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 38 ഓളം പേർ ഇത് വരെ അറസ്റ്റിലായി. ഇനിയും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് സൂപ്പർ ഇന്റെൻഡന്റ് വികാസ് ബർമൻ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ച ‘മില്ലത്ത് ടൈംസ്’ എന്ന ഓൺലൈൻ പോർട്ടലിനെതിരെ പൊലീസ് സൈബർ സെൽ നോട്ടീസ് അയച്ചിട്ടുണ്ട്. വീഡിയോ പിൻവലിക്കാനാണ് പൊലീസ് നിർദ്ദേശം.

TAGS :

Next Story