കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കണികാ പരിക്ഷണത്തിന് സ്റ്റേ
പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടിയുളള പൊതു താല്‍പര്യ ഹരജികള്‍ പരിഗണിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതി സ്റ്റേ ചെയ്തത്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കണികാ പരിക്ഷണത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ. പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടിയുളള പൊതു താല്‍പര്യ ഹരജികള്‍ പരിഗണിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതി സ്റ്റേ ചെയ്തത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ കരട് ഇതുവരെ പുറത്ത് വന്നിട്ടില്ല. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയും പദ്ധതിക്കില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ നിന്നുള്ള സന്നദ്ധ സംഘടന അടക്കമുള്ളവരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വന്ന ശേഷം അതിനനുസരിച്ച് വേണം പദ്ധതി നടപ്പാക്കാനെന്നും ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു.
Next Story
Adjust Story Font
16