കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടിംങ് അവസാനിച്ചു
ലോക്സഭാ മണ്ഡലങ്ങളില്‍ താരതമ്യേന വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.
കര്‍ണാടകയില്‍ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. മാണ്ഡ്യ, ഷിമോഗ, ബെല്ലാരി എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും രാം നഗര്‍, ജംകണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
ലോക്സഭാ മണ്ഡലങ്ങളില്‍ താരതമ്യേന വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ജംകണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്. പ്രശ്ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നെങ്കിലും പൊതുവില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
Next Story
Adjust Story Font
16