‘നിങ്ങൾ വിവാഹം കഴിച്ചവരാണോ അല്ലയോ’; മിശ്ര വിവാഹിതരെ അക്രമിച്ച് യു.പി പൊലീസ്
ശാരീരികമായും മാനസികമായും മിശ്ര വിവാഹിതരായ ദമ്പതികളെ ആക്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവതിയോടും ഭർത്താവിനോടും അവര്‍ തമ്മിലുള്ള ബന്ധമെന്തെന്ന് വടി കൊണ്ട് അടിച്ച് ചോദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിലെ ക്രൂരത ചൂണ്ടി കാട്ടി നിരവധി പേരാണ് ഇതിനകം സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്.
A video of UP police DSP Ashok Kumar Dixit torturing a Muslim couple inside GRP station premises has gone viral. DSP Dixit is seen assaulting the couple with lathi and abusing the couple inside the police station premises. pic.twitter.com/SULqJNWvfe
— Piyush Rai (@PiyushRaiTOI) November 3, 2018
മിശ്ര ദമ്പതികളെ ഒരു റൂമിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിക്കുന്നതായിട്ടാണ് വീഡിയോയിൽ കാണിക്കുന്നത്. ഡി.എസ്.പി അപമര്യാദയായി പെരുമാറുന്നതും പേടിച്ച് നിൽക്കുന്ന യുവതിയോട് യുവാവുമായിട്ടുള്ള ബന്ധം ചോദിക്കുന്നതുമെല്ലാം കൃത്യമായി തന്നെ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. വിവാഹം കഴിച്ചതാണോ അല്ലയോ എന്ന് മർദിച്ചു കൊണ്ടാണ് പൊലീസുക്കാരൻ ചോദിക്കുന്നത്.
റയിൽവേയിൽ ഡെപ്യൂട്ടി സൂപ്പർ ഇന്റൻറ്റെൻഡായി ജോലി ചെയ്തിരുന്ന അശോക് കുമാർ ദിക്ഷിതാണ് വീഡിയോയിൽ കാണുന്നതെന്നും ഒക്ടോബർ 12 ന് സഹ്‌റാൻപുർ ഗവൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമാണിതെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
യുവാവും യുവതിയും ഇത് വരെ വിഷയത്തിൽ പരാതി നൽകിയിട്ടില്ല. റയിൽവേയിലെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സഞ്ജയ് സിംഗ്ലയുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ വേറൊരു വിഡിയോയിൽ മുസ്‌ലിം സുഹൃത്തിന്റെ വീട് സന്ദർശിക്കാൻ ശ്രമിച്ച ഹിന്ദു യുവതിയെ അസഭ്യം വിളിക്കുന്ന നാല് പൊലീസുകാരുടെ വീഡിയോ വൈറലായിരുന്നു.
Adjust Story Font
16