ഇന്ത്യയുടെ ഏകീകരണത്തിന് മാണ്ട്ബാറ്റണ്‍ വല്ലബായ് പട്ടേലിനെ സഹായിച്ചതെങ്ങിനെ
അദ്ദേഹത്തിന്റെ ഐക്യശ്രമത്തെ ഉയര്‍ത്തികാട്ടുന്നതിലൂടെ ബി.ജെ.പി സ്വതന്ത്ര സമര ചരിത്രത്തിലേക്ക് കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്. അതിലൂടെ നെഹ്‌റുവിനെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കാനും സാധിക്കും
കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ലോകത്തിലെ വലിയ സ്മാരകങ്ങളിലൊന്നായ് മാറിയ വല്ലാഭായി പട്ടേല്‍ പ്രതിമ ഐകൃത്തിന്റെ സ്തൂഭമെന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അദ്ദേഹം നാട്ടുരാജൃങ്ങളെ മുഴുവന്‍ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കാന്‍ പരിശ്രമിച്ച വൃക്തിയായിരുന്നല്ലോ. അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ 562 ചെറു രാജൃങ്ങളായി മാറുമായിരുന്നു എന്നാണ് ടി.വി. പരസ്യങ്ങള്‍ പറയുന്നത്.
ശക്തമായ ദേശീയവാദിയും സ്വകാര്യ സംരംഭകത്തെ അനുകൂലിക്കുകയും ചെയ്തിരുന്ന പട്ടേല്‍ സ്വാതന്ത്രലബ്ദിക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഐക്യശ്രമത്തെ ഉയര്‍ത്തികാട്ടുന്നതിലൂടെ ബി.ജെ.പി സ്വതന്ത്ര സമര ചരിത്രത്തിലേക്ക് കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്. അതിലൂടെ നെഹ്‌റുവിനെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കാനും സാധിക്കും.
നാട്ടുരാജ്യങ്ങളുടെ ലയനം വളരെ അത്യാവശ്യമുള്ള ഒന്നാണെങ്കിലും വളരെ കാര്യക്ഷമതയോടെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളായി വേര്‍തിരിച്ച് ഒരു കേന്ദ്രത്തിന് കീഴിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അത്രക്ക് സങ്കീര്‍ണമായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു കോളനി മാത്രമായിരുന്നല്ലോ ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ എകീകരണത്തിന് അവര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടില്ല എന്നുമാത്രമല്ല അവര്‍ നാട്ടുരാജ്യങ്ങളാക്കി നിലനിര്‍ത്തുകയാണ് ചെയ്തത്.
പക്ഷെ നാട്ടുരാജൃങ്ങളെ ഏകീകരിക്കുന്നതില്‍ പട്ടേലിനെ അഗാധമായി സഹായിച്ച ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ലൂയിസ് മൗണ്ട്ബാറ്റണിന്റെ ഇടപെടല്‍ ആധുനിക ഇന്ത്യ മറന്നിരിക്കുന്നു. പക്ഷേ അത് വളരെ പ്രധാനമാണ്.
ബ്രിട്ടീഷ് പദ്ധതി
ഇന്ത്യക്കും പാക്കിസ്ഥാനിനും സ്വാതന്ത്രം പ്രഖൃാപിച്ച് കൊണ്ടുള്ള 'ഇന്ത്യന്‍ സ്വാതന്ത്ര ആക്റ്റ്’ നാട്ടുരാജ്യങ്ങള്‍ക്ക് മേലുള്ള ബ്രിട്ടീഷ് മേധാവിത്വം തകര്‍ന്നിരിക്കുന്നു എന്ന് പ്രഖൃാപിച്ചതോടെ നാട്ടുരാജൃങ്ങള്‍ സാങ്കേതികമായെങ്കിലും സ്വാതന്ത്രമായി. അത് സ്വാഭാവികമായും കോണ്‍ഗ്രസിനെ ആശങ്കയിലാക്കി. ശത്രുതയോട് കൂടിയ ചെറു നാട്ടുരാജൃങ്ങളായി വിഭജിക്കപ്പെടുന്നതിനെ കോണ്‍ഗ്രസിന് തടയേണ്ടതുണ്ടായിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് മൗണ്ട്ബാറ്റണ്‍ ബ്രിട്ടീഷ് രാജിന്റെ അവസാന വൈസ്രോയി ആകുന്നത്. ഇന്ത്യക്കും പാക്കിസ്ഥാനിനും നാട്ടുരാജൃങ്ങള്‍ക്കുമിടയില്‍ അദ്ദേഹം നിഷ്പക്ഷമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ അവസാന വിലപേശലില്‍ മൗണ്ട് ബാറ്റണിനെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അതിന് കാരണം മൗണ്ട് ബാറ്റണുമായുള്ള നെഹ്‌റുവിന്‍െ സമര്‍ത്ഥമായ വ്യക്തിബന്ധമായിരുന്നു.
മൗണ്ട് ബാറ്റണിന്‍റെ ഇടപെടലുകള്‍
1947 ജൂലൈ 25 ന് നാട്ടുരാജ്യങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് മൗണ്ട് ബാറ്റണ്‍ പ്രഖാപിച്ചു, 'പ്രതിരോധവും വിദേശകാര്യവും നയതന്ത്രവും പുതിയ ഇന്ത്യ രാജ്യത്തിന് കീഴിലാക്കുന്ന സമ്മത പത്രത്തില്‍ ഒപ്പുവെക്കുക'. അതിലൂടെ നാട്ടുരാജൃങ്ങള്‍ പരമാധികാര രാജൃങ്ങളല്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭനത്തിലൂടെയും അദ്ദേഹം അവരുടെ ആഭ്യന്തര അധികാരത്തെ നിയന്ത്രിച്ചു.
മൗണ്ട്ബാറ്റണിന്റെ ഈ പ്രഖൃാപനം വിസ്മയിപ്പിക്കുന്നതായിരുന്നു എന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞത്. ഇത്രയും ശക്തമായ വാക്കുകള്‍ ബ്രിട്ടിഷ് ഭരണം രാജാക്കന്മാരെ കൈയൊഴിഞ്ഞതിന്‍െ സൂചനയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആഗസ്റ്റ് 15 ന് ഇന്ത്യ രാജ്യത്തിന് അധികാരം കൈമാറുമ്പോള്‍ നാട്ടുരാജ്യങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതിരുന്നത്. എന്നാലും കുറച്ച് നാട്ടുരാജൃങ്ങള്‍ മാറി ചിന്തിച്ചിരുന്നു. ഉദാഹരണത്തിന് കേരളത്തിലെ ട്രാവന്‍കൂര്‍ ജൂലൈ 14 ന് അവര്‍ സ്വാതന്ത്രമാണെന്ന് പ്രഖൃാപിച്ചു. എന്നാല്‍ മൗണ്ട്ബാറ്റണ്‍ ട്രാവന്‍കൂര്‍ ദിവാനുമായി സംസാരിക്കുകയും ഉടനെ തന്നെ അധികാര കൈമാറ്റം അംഗീകരിച്ചുകൊണ്ട് സന്ദേശമയക്കുകയും ചെയ്തു. ഇവരുടെ പെട്ടെന്നുള്ള കീഴടങ്ങല്‍ മറ്റുനാട്ടുരാജൃങ്ങളില്‍ പ്രതിഫലനങ്ങളുണ്ടാക്കുകയും ഭരണാധികാരികളെ ഞെട്ടിച്ചുവെന്നും മൗണ്ട്ബാറ്റണ്‍ മനസ്സിലാക്കി.
പ്രലോഭനങ്ങളും ഭീഷണിയും
ഇന്തൃയുടെയും പാക്കിസ്ഥാനിന്‍റെയും അതിര്‍ത്തിയായിരുന്നു ജോദ്പൂര്‍ സ്റ്റേറ്റ്. മൗണ്ട്ബാറ്റണ്‍ രാജാവിനെ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഭിഷണിപ്പെടുത്തുകയായിരുന്നു. അദ്ദേഹം പാക്കിസ്ഥാനുമായി ചേര്‍ന്നാല്‍ ഹിന്ദു ഭൂരിപക്ഷത്താല്‍ ഉണ്ടാകാവുന്ന വര്‍ഗീയ കലാപങ്ങളുടെ ഉത്തരവാദിത്വം രാജാവിനാകുമെന്ന് ഭയപ്പെടുത്തി. ഉടനെ തന്നെ രാജാവ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതിച്ചു.
എന്നാല്‍ ഭീഷണിമാത്രമായിരുന്നില്ല മാര്‍ഗം. വഴങ്ങാത്ത ഇന്‍ഡോര്‍ രാജാവിനെ അദ്ദേഹത്തിന്റെ അടുത്ത രാജാക്കന്മാരെ ഉപയോഗിച്ച് കീഴടക്കുകയായിരുന്നു.
ഇന്തൃയുടെ പ്രസിദ്ധമായ നാട്ടുരാജ്യമായിരുന്നല്ലോ ഹൈദരാബാദ്. അധികാരം കൈമാറിയിട്ട് പോലും മൗണ്ട്ബാറ്റണ്‍ സമര്‍ത്ഥമായ നയതന്ത്ര ചര്‍ച്ചകള്‍ അവരുമായി നടത്തിയിരുന്നു. 1948 മെയില്‍ ഹൈദരാബാദ് നൈസാമുമായുള്ള കൂടികാഴ്ച്ചക്ക് വേണ്ടി ഒരുപാട് കത്തുകള്‍ അദ്ദേഹം അയച്ചിടുണ്ടായിരുന്നു.
കാശ്മീരിലും അദ്ദേഹം സുപ്രധാന ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിനെതിരെ ഇന്തൃന്‍ സൈനത്തിന്റെ മേല്‍നോട്ടം വരെ വഹിച്ചിട്ടുണ്ട്. കാശ്മീരില്‍ ജനഹിത പരിശോധന നടത്താമെന്ന് മൗത്ത് ബാട്ടണ്‍ 1947 ല്‍ ജിന്നക്കുമുന്നില്‍ നിര്‍ദേശം വെച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതെല്ലാം സ്വാതന്ത്രത്തിന് ശേഷം പോലുമുള്ള മൗണ്ട് ബാറ്റണിന്റെ ഇടപെടലുകളാണ് കാണിക്കുന്നത്.
ബ്രിട്ടനുമായുള്ള സൗഹൃദം
നാട്ടുരാജൃങ്ങളെ ഒന്നിപ്പിക്കാനുള്ള മൗണ്ട് ബാറ്റണിന്റെ താല്‍പരൃം ബ്രിട്ടിഷ് താല്‍പരൃത്തെ സംരക്ഷിക്കല്‍ കൂടിയായിരുന്നു. 1947 ല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് അദ്ദേഹം എഴുതി 'യോജിച്ച ഇന്തൃയെ നിര്‍മിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതിലൂടെ ബ്രിട്ടനുമായുള്ള സൗഹൃദം ഉറപ്പുവരുത്തും'. അതിനാലാണ് മൗണ്ട് ബാറ്റണ്‍ സ്വാതന്ത്രത്തിന് ശേഷവും ഇന്ത്യയോട് ബ്രിട്ടിഷ് കോമണ്‍വെല്‍ത്തില്‍ നിലനില്‍ക്കാന്‍ പ്രരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സ് അത് നിരസിക്കുകയായിരുന്നു.
രാജാക്കന്‍മാരുടെ അധികാരം പൂര്‍ണമായും ഇല്ലാതാകുന്നു
ജനാധിപത്യ രാജ്യം സാധ്യമായതോടെ തന്നെ രാജാക്കന്‍മാരുടെ അധികാരം ഒരുപാട് ഇല്ലാതായി. 1967 ല്‍ ഇന്ധിരാ ഗാന്ധി ഗവണ്‍മെന്റിന്റെ സ്വകാര്യമായ രാജാക്കന്മാരുടെ അധികാരം റദ്ദാക്കിയ തീരുമാനത്തോടെ രാജാക്കന്മാരുടെ അവസാനത്തെ അധികാരവും നഷ്ടപ്പെട്ടു. എന്നാല്‍ 1947 ലെ കരാറില്‍ രാജാക്കന്മാര്‍ക്ക് ഈ അധികാരങ്ങള്‍ വകവെച്ച് കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ മൗത്ത് ബാട്ടണ്‍ ഈ തീരുമാനത്തെ പിന്‍വലിക്കണമെന്നാവശൃപ്പെട്ട് ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇന്ത്യയില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരുന്നെങ്കിലും 1971 ലെ ഭരണഘടന ഭേദഗതിയിലൂടെ രാജാക്കന്മാരുടെ മുഴുവന്‍ രഹസ്യ അധികാരങ്ങളെയും റദ്ദാക്കുകയാണുണ്ടായത്.
കടപ്പാട്: സ്ക്രോള്‍
Adjust Story Font
16