Quantcast

അവ്നിയെന്ന പെണ്‍കടുവയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു

അമ്മയില്ലാതായതോടെ, 10 മാസം മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും....

MediaOne Logo

Web Desk

  • Published:

    5 Nov 2018 4:51 AM GMT

അവ്നിയെന്ന പെണ്‍കടുവയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു
X

മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന നരഭോജി കടുവ അവ്നിയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് കടുവയെ വെടിവെച്ച് കൊന്നത്. മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിലെ ബൊറാട്ടി വനത്തിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്നു അവനിയെന്ന പെൺകടുവ. അവ്‌നിയെ കണ്ടാല്‍ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

സംഭവത്തില്‍ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രംഗത്തുവന്നിട്ടുണ്ട്. നിരവധി മൃഗസ്നേഹി സംഘടനകളും സർക്കാറിനെതിരെ വിമർശനമുയര്‍ത്തിയിട്ടുണ്ട്.

മൃഗസ്നേഹികളുടെ എതിർപ്പും ആശങ്കയും വകവെക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട സംസ്ഥാന വനംമന്ത്രിയുടെ നടപടിയിൽ ഖേദമുണ്ടെന്ന് മേനകാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ ഈ നിഷ്ഠുര കൊലപാതകത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിഷയം സംസാരിക്കുമെന്നും ഇതിൽ നിയമപരമായ എല്ലാ നടപടികളും എടുക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. വിവാദ ഷാർപ്ഷൂട്ടർ ഷഫാഅത്ത് അലി ഖാനെയും മകനെയും ദൗത്യം ഏൽപിച്ചതും പ്രതിഷേധാർഹമായ നടപടിയാണ്. മൂന്നു കടുവകളെയും 10 പുലികളെയും ഏതാനും ആനകളെയും മുന്നൂറോളം കാട്ടുപന്നികളെയും കൊന്നയാളാണ് ഖാനെന്നും അവർ ആരോപിച്ചു. അമ്മയില്ലാതായതോടെ, 10 മാസം മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും അവർ ആശങ്കപ്പെട്ടു.

എന്നാല്‍ വനംമന്ത്രി മുംഗന്തിവാർ ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ്. മയക്കുവെടി വെച്ച് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കടുവ ജീവനക്കാർക്കു നേരെ കുതിക്കുകയായിരുന്നുവെന്നും തുടർന്നാണ് കൊല്ലേണ്ടിവന്നതെന്നും വനംമന്ത്രി പറയുന്നു. മൃഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ‘പെറ്റ’എന്ന സംഘടനയും സർക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വേട്ടക്കാരന്റെ ചോരക്കൊതിയാണ് ഈ നിയമവിരുദ്ധ കൊലപാതകത്തിന് കാരണമായതെന്ന് അവരും കുറ്റപ്പെടുത്തുന്നു.

നേരത്തെ തന്നെ അവ്‌നിയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാല്‍ മതിയെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി മൃഗസ്‌നേഹികളും രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് 9000 പേര്‍ ഒപ്പിട്ട ഹരജിയും സമര്‍പ്പിച്ചിരുന്നു.

ये भी पà¥�ें- ഹൈടെക് കടുവാ വേട്ടക്ക് അന്ത്യം; മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവെച്ചു കൊന്നു  

ये भी पà¥�ें- മഹാരാഷ്ട്രയിലെ കടുവ വേട്ടയുടെ കഥ | 03-11-18Part5 

തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായിരുന്നു അവ്‌നിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. കര്‍ഷകരാണ് ഈ മേഖലയില്‍ ജീവിക്കുന്നവരില്‍ ഭൂരിഭാഗവും. ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവ്‌നിയുടെ ആക്രമണത്തില്‍ പതിമൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 2012 ലാണ് അവ്‌നിയെ മേഖലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഗ്രാമീണര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കടുവക്കായി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. തെര്‍മല്‍ ഇമേജിങ്ങ് സംവിധാനമുള്ള ഡ്രോണുകള്‍, ആനകള്‍, ലോകപ്രശസ്തരായ കടുവ പിടുത്തക്കാര്‍, അവരെ സഹായിക്കാന്‍ 150 ഓളം ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഗ്ലൈഡറുകള്‍ തുടങ്ങി സാങ്കേതിക വിദ്യകളുടെ നീണ്ട നിര തന്നെ കടുവയെ പിടികൂടുന്നതിനായി ഉണ്ടായിരുന്നു.

TAGS :

Next Story