വന്‍കിട വായ്പാ തട്ടിപ്പുകാരുടെ വിവരങ്ങള്‍ കൈമാറാത്ത ആര്‍.ബി.ഐക്ക് വിവരാവകാശ കമ്മീഷന്‍ നോട്ടീസ്
ഉദ്യോഗസ്ഥര്‍ ഉന്നതങ്ങളിലെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണെന്ന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിന്റെ പരാമര്‍ശം ശ്രദ്ധേയമായി.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ദേശീയ വിവരാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വായ്പ എടുത്ത തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ കൈമാറാത്തതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന്റെ നടപടി.
കേന്ദ്ര സര്‍ക്കാരും ഊര്‍ജിത് പട്ടേലും തമ്മില്‍ കടുത്ത ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ക്കിടയാണ് പുതിയ സംഭവം. 50 കോടിക്കോ മുകളിലേക്കോ വായ്പ എടുത്ത് കടന്ന കളഞ്ഞവരുടെ വിവരങ്ങളാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആര്‍.ബി.ഐ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിസര്‍വ് ബാങ്ക് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല.
ഇതോടെയാണ് വിവരാവകാശ കമ്മീഷന്‍ ക്ഷോഭിച്ചത്. ഗവര്‍ണര്‍ക്ക് എതിരെ പിഴ ചുമത്തേണ്ടതാണ് എന്നും വിവരാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു. പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉന്നതങ്ങളിലെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണെന്ന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിന്റെ പരാമര്‍ശം ശ്രദ്ധേയമായി.
രാജ്യത്തെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതായി രഘുറാം രാജന്‍ പറഞ്ഞതും വിവാദമായിരുന്നു.
Adjust Story Font
16