കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ്: ഫലം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബി.ജെ.പിക്കും നിര്‍ണായകം
തെരഞ്ഞെടുപ്പ് നടന്നത് മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും
കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പു ഫലം ഇന്ന്. 3 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 2 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരെഞ്ഞെടുപ്പുകള്‍ നടന്നത്. ഫലം കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനും ബി.ജെ.പിക്കും ഒരുപോലെ നിര്‍ണ്ണയകമാണ്.
ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലേക്ക് വിജയിച്ച ബി.ജെ.പിയുടെ യദ്യൂരപ്പ, ശ്രീരാമലു, ജെ.ഡി.എസിന്റെ സി.എസ് പുട്ടരാജു എന്നിവര്‍ എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച മുഖ്യമന്ത്രി കുമാര സ്വാമി രാജി വച്ചതിനെ തുടര്‍ന്ന് രാമനഗരയിലും സിറ്റിംഗ് എം.എല്‍.എ മരണപ്പെട്ടതിനെ തുടര്‍ന്ന് ജമഗണ്ടിയിലും ഉപ തെരെഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ സംബന്ധിച്ച് കൂട്ടുകെട്ടിന് ജനങ്ങളുടെ അംഗീകാരമുണ്ടെന്ന് തെളിയിക്കാന്‍ വിജയം കൂടിയേ തീരു. സഖ്യത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു എന്ന് തെളിയിക്കാന്‍ ബി.ജെ.പിക്കും വിജയം അനിവാര്യം.
ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയാണ് ബെല്ലാരിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പയാണ് മുഖ്യ എതിരാളി. ഷിമോഗയില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ തമ്മിലാണ് പ്രധാന പോരാട്ടം . യദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ എതിരാളി ബംഗാരപ്പയുടെ പുത്രന്‍ മധു ബംഗാരപ്പയാണ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാര സ്വാമി മത്സരിക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനര്‍ത്ഥി രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Adjust Story Font
16