മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റിനായുള്ള ക്യൂവില്‍ സന്യാസിമാരും
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റിനായി പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ ശ്ലോകവും ചൊല്ലി ക്യൂവില്‍ നില്‍ക്കുന്ന നിരവധി ബാബാമാരെ കാണാം.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് സന്യാസി സമൂഹം. മത്സരിക്കാന്‍ ടിക്കറ്റും കാത്ത് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഷായ വേഷധാരികളാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള കാഴ്ച.
മധ്യപ്രദേശില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ സ്വീകാര്യരാണ് സന്യാസിമാര്‍. എന്നാല്‍ സന്യാസിമാര്‍ സജീവമായി മത്സരരംഗത്തേക്കിറങ്ങുന്ന ആദ്യ തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റിനായി പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ ശ്ലോകവും ചൊല്ലി ക്യൂവില്‍ നില്‍ക്കുന്ന നിരവധി ബാബാമാരെ കാണാം.
കഴിഞ്ഞ ദിവസം സാഗര്‍ ജില്ലയില്‍ നിന്ന് ബാബ ബിപിന്‍ ബിഹാരി എന്ന സന്യാസി ബി.ജെ.പി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയിരുന്നു. ശ്ലോകവും ചൊല്ലി കൂട്ടാളികള്‍ക്കൊപ്പം എത്തിയ ബാബയുടെ ആവശ്യം സാഗര്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ടിക്കറ്റായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ കാണാനുള്ള അനുമതി ബാബക്ക് നല്‍കിയില്ല. തന്റെ ആവശ്യം അംഗീകരിക്കാത്തതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ബാബയും കൂട്ടരും തിരികെ പോയത്.
നേരത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഞ്ച് സന്യാസിമാര്‍ക്ക് സര്‍ക്കാര്‍ മന്ത്രിപദവി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സ്വാമി നാംദേവ് ത്യാഗി എന്ന കംപ്യൂട്ടര്‍ ബാബ മന്ത്രിപദവി രാജിവെച്ചു. നര്‍മദയിലെ നിയമവിരുദ്ധ ഖനനം തടയും, പശുക്കളെ സംരക്ഷിക്കും, ഹിന്ദു പുണ്യകേന്ദ്രങ്ങള്‍ സുരക്ഷിതമാക്കും, സന്യാസിമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും എന്നീ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്നാണ് ബാബയുടെ ആരോപണം. ആള്‍ദൈവങ്ങള്‍ മത്സരിക്കുന്നതിനോട് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമ്മര്‍ദ തന്ത്രമാണ് ബാബയുടെ രാജി എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Adjust Story Font
16