ബസ്തറിലെ ഷഹ്റസാദുമാര്‍
കഥ പറയുക എന്നത് മരണ ഭയത്തെ പോലും മറികടക്കാനുള്ള മാർഗമാണ് പലപ്പോഴും. ഒരു മാധ്യമ പ്രവർത്തകനാകട്ടെ കഥാകൃത്താകട്ടെ തന്റെ കഥ പൂർത്തിയാക്കുക എന്ന തീവ്രവമായ താൽപര്യം തന്നിൽ അവസാനം വരെ നിലനിൽക്കും. ഒാരോ കഥാകൃത്തിലും താൻ ഈ പ്രതിസന്ധി മറികടക്കുമെന്ന ശുഭ പ്രതീക്ഷ അവസാനം വരെയുണ്ടായിരിക്കും. ഒാ മരണമേ നീ നിന്റെ സമയവും സ്ഥലവും തിരഞ്ഞെടുക്കുക, ഞങ്ങൾ നിന്നെ കീഴടക്കുകയും മനോഹരമായ ഒരു കഥയുമായി മടങ്ങുകയും ചെയ്യും.
അപകടകരമായ സാഹചര്യങ്ങളിൽ സുരക്ഷാ സേനയോടൊപ്പമാണ് മാധ്യമ പ്രവർത്തകർ മിക്കസമയവും യാത്ര ചെയ്യുന്നത്. സംഘർഷ മേഖലകളിൽ, ദുഷ്പ്രാപ്യമായ കാടുകളിലൂടെ അവർക്ക് വിശപ്പ് സഹിച്ച് സഞ്ചരിക്കേണ്ടി വരുന്നു, മലേറിയയും ബുള്ളറ്റുകളേയും അവർക്ക് നേരിടണം.
സംഘർഷ മേഖലകളിൽ ചെന്ന് റിപ്പോർട്ട് ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണെന്ന് ഒാരോ മാധ്യമ പ്രവർത്തകർക്കും അറിയാം, പക്ഷേ, പിന്നീടൊരിക്കലും പറയാത്തവയായി അത്തരം സംഭവങ്ങൾ അവശേഷിക്കുമെന്നതാണ് സംഘർഷങ്ങളെ പോലും അതിജീവിച്ച് ഒാരോ മാധ്യമ പ്രവർത്തകരെയും അവ റിപ്പോർട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
പോലീസ് സംഘത്തോടൊപ്പം യാത്ര ചെയ്ത ആദ്യ മാധ്യമ പ്രവര്‍ത്തകനായിരുന്നില്ല അച്യുതാനന്ദ സാഹു. അപകടകരമായ സാഹചര്യങ്ങളിൽ സുരക്ഷാ സേനയോടൊപ്പമാണ് മാധ്യമ പ്രവർത്തകർ മിക്കസമയവും യാത്ര ചെയ്യുന്നത്. അപ്രതീക്ഷിതമായ പൊലീസ് ആക്രമണം പ്രതീക്ഷിക്കുമ്പോള്‍ പോലും മാവോയിസ്റ്റ് ഗറില്ലകളുടെ കൂടെയും മാധ്യമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്നു.
വെടിവെപ്പിലാണ് സാഹു കൊല്ലപ്പെട്ടത്. ബസ്തറിൽ ഡസണിലധികം മാധ്യമ പ്രവർത്തകർ ഉണ്ട്, ദിനം പ്രതി അവർ ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടിരിക്കുന്നു, എന്നിട്ടും അവർ കരാര്‍ ജോലിക്കാര്‍ (സ്ട്രിങേഴ്‍സ്) ആണെന്ന് നിരന്തരം പരിഹസിക്കപ്പെടുന്നു.
സാഹുവിന്റെ ബന്ധുക്കള്‍ക്ക് ദൂരദർശൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ 2013 ൽ ബസ്തറിൽ നേമിചന്ദ് ജെയ്ൻ, സായ് റെഢി എന്നീ രണ്ട് മാധ്യമപ്രവർത്തകർ മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടപ്പോൾ പത്രം അവരെ തള്ളിക്കളയുകയാണ് ചെയ്തത്. സംഘർഷ മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്ന പല മാധ്യമ പ്രവർത്തകരും ഭയക്കുന്നത് വെടിവെപ്പിനെയാണ്, എന്നാൽ സുക്മ, മാൽകന്‍ഗിരി എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണ്. മാവോയിസ്റ്റുകളേയും പോലീസിനെയും അതുപോലെ കാടിനെ കുറിച്ച് അൽപ്പം പോലും ബോധമില്ലാത്ത തങ്ങളുടെ മേധാവികളേയും ഇവർക്ക് ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്നു.
സംഘർഷ മേഖലകളിൽ, ദുഷ്പ്രാപ്യമായ കാടുകളിലൂടെ അവർക്ക് വിശപ്പ് സഹിച്ച് സഞ്ചരിക്കേണ്ടി വരുന്നു, മലേറിയയും ബുള്ളറ്റുകളേയും അവർക്ക് നേരിടണം. ഒരു അധ്യാപകനാവട്ടെ, പഞ്ചായത്ത് ഒാഫീസറാകട്ടെ, ആരോഗ്യ പ്രവർത്തകരാവട്ടെ, പോസ്റ്റ്മാനാവട്ടെ ഭയത്തോടെയാണ് അവർ ജോലി ചെയ്യുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ചിലപ്പോഴെങ്കിലും ഒരു പ്രസ്സ് കാർഡ് അവരെ സംരക്ഷിക്കുന്നു, ഫയലുകൾ സൂക്ഷിക്കാനുള്ള കമ്പ്യൂട്ടറും യാത്ര ചെയ്യാൻ സര്‍ക്കാര്‍ വാഹനങ്ങളുമുള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നു. സംഘർഷ മേഖലകളിലെ റിപ്പോർട്ടിങ്ങിന് ഭൂപ്രദേശം പോലെ ഒരു നിശ്ചയിക്കപ്പെട്ട രീതികളില്ല. വനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മലേറിയ മരുന്നുകളും ആന്റി ബയോട്ടിക്കുകളും എടുക്കാൻ നിർദേശിക്കുന്നുവെങ്കിലും ഒരു രോഗക്ഷണങ്ങളുമില്ലാതെ അത്തരം മരുന്നുകൾ കൂടുതല്‍ ഉപയോഗിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. റിപ്പോർട്ട് ചെയ്യാൻ പോകുന്ന ചില മേഖലകൾ പ്രവേശന നിരോധിതമോ യാത്രാ ചെയ്യാൻ പോലും പ്രയാസമേറിയതോ ആയിരിക്കും, അവിടെയാകും പലപ്പോഴും വാര്‍ത്തകള്‍ സംഭവിക്കുക. പലപ്പോഴും കൂടെ സുരക്ഷാ സേനയോ താമസിക്കാൻ യോഗ്യമായ സ്ഥലമോ ഉണ്ടായിരിക്കുകയില്ല, അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ രാത്രി സുരക്ഷാ സേനയുടെ ക്യാമ്പുകളിൽ തങ്ങേണ്ടതായി വരും. സര്‍ക്കാറുകള്‍ക്ക് ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയാത്ത കാലത്തോളം മാധ്യമപ്രവർത്തകർ അപകട സാധ്യതയില്‍ തന്നെയായിരിക്കും.
ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നിടത്തോളം എവിടെയാണ് മാധ്യമ പ്രവർത്തകർ പ്രചോദകരാവുന്നത്? ആയിരത്തൊന്ന് രാവുകളിലെ ഒരു കഥാപാത്രമാണ് ഷെഹ്റാസാദ്, അടുത്ത ദിവസത്തെ സൂര്യനെ കാണുന്നത് വരെ എല്ലാ രാത്രികളിലും പ്രതിസന്ധി നേരിട്ട് കൊണ്ട് കഥ തയ്യാറാക്കുന്ന കഥാപാത്രം. ഒടുവിൽ കഥയുമായി അവൾ സുരക്ഷിതയായി. മറ്റൊരാൾ വർഷങ്ങൾക്ക് മുമ്പ് റായ്പൂരിൽ മാജിക് ഷോ നടത്തി കൊണ്ടിരുന്ന ഒരു മജീഷ്യൻ ആയിരുന്നു. സാഹസികപരമായ പരിപാടികൾ അദ്ദേഹം നടത്തിയിരുന്നു. ചങ്ങലകൾ കൊണ്ട് ശക്തമായി അദ്ദേഹത്തെ ബന്ധിപ്പിച്ച് ഒരു ഇരുമ്പ് കൂട്ടിൽ ലോക്ക് ചെയ്യുന്നു, ശേഷം ഒരു ട്രക്ക് വേഗതയിൽ വന്ന് അതിനെ തകർക്കുന്നു, ട്രക്ക് എത്തുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം രക്ഷപ്പെടുന്നു. ഇതൊരു മിഥ്യയാണോ? അതോ മായയോ? അതോ അദ്ദേഹത്തിന്റെ കൈകൾ ചങ്ങലകൾ കൊണ്ട് ബന്ധിപ്പിച്ചിരുന്നില്ലേ? എങ്ങിനെയാണ് നിമിഷ നേരം കൊണ്ട് അദ്ദേഹം രക്ഷപ്പെടുന്നത്? അൽപ സമയം വൈകിയാലോ?
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഷെഹ്റാസാദിനെയും മജീഷ്യനെയും തങ്ങളില്‍ ചേര്‍ക്കുന്നു. ചിലര്‍ പെട്ടെന്ന് തന്നെ ഇവിടം വിടുന്നു. ഒരുമിച്ച് ജോലി ചെയ്തവര്‍ അപരന്റെ വേര്‍പാടിന്റെ ദുഖം പേറി വീണ്ടും യാത്ര ചെയ്യുന്നു
അദ്ദേഹത്തിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല, ഇത് ശാസ്ത്രനിയമങ്ങൾക്കെല്ലാം അപ്പുറമാണ്. നിരന്തരമായ പരിശീലനത്തിലൂടെ ഒരാൾക്ക് ഇതെല്ലാം നേടാനാകും, അദ്ദഹം പറഞ്ഞു. അവസാന നിമിഷത്തില് രക്ഷപ്പെടുക എന്നതാണ് കല. അപകടസാധ്യത തീര്‍ച്ചയായുമുണ്ട്, പക്ഷേ മരണത്തെ പരാജയപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ സന്തോഷം.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഷെഹ്റാസാദിനെയും മജീഷ്യനെയും തങ്ങളില്‍ ചേര്‍ക്കുന്നു. ചിലര്‍ പെട്ടെന്ന് തന്നെ ഇവിടം വിടുന്നു. ഒരുമിച്ച് ജോലി ചെയ്തവര്‍ അപരന്റെ വേര്‍പാടിന്റെ ദുഖം പേറി വീണ്ടും യാത്ര ചെയ്യുന്നു. അവരാരും കാല്‍പ്പനിക കവികളല്ല.
Adjust Story Font
16