Quantcast

വിജയത്തിന്റെ ശിവകുമാര്‍ ഇഫക്ട്,കോണ്‍ഗ്രസിന്റെ ഹെല്‍ത്ത് ടോണിക്

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഗംഭീര വിജയത്തിന് പിന്നിലും ഡി.കെ ശിവകുമാറിന്റെ ശക്തമായ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. 

MediaOne Logo

Web Desk

  • Published:

    7 Nov 2018 5:09 AM GMT

വിജയത്തിന്റെ ശിവകുമാര്‍ ഇഫക്ട്,കോണ്‍ഗ്രസിന്റെ ഹെല്‍ത്ത് ടോണിക്
X

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഗംഭീര വിജയത്തിന് പിന്നിലും ഡി.കെ ശിവകുമാറിന്റെ ശക്തമായ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ബി.ജെ.പിയുടെ തട്ടകമായ ബെല്ലാരി പിടിച്ചെടുക്കാനും ശിവകുമാര്‍ ഇഫക്ടിലൂടെ കോണ്‍ഗ്രസിനായി. ലോകസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കര്‍ണ്ണാടക വിജയം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമേകും.

കര്‍ണ്ണാടകയില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ രക്ഷകനാണ് ഡി.കെ ശിവകുമാര്‍. ഒടുവില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലും ഡി.കെ ഇഫക്ട് കര്‍ണ്ണാടകയില്‍ പ്രകടമായി.

2002ല്‍ മഹാരാഷ്‍ട്രയിലെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്നും കര കയറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതോടെയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ ദേശീയ ശ്രദ്ധ നേടുന്നത്. ഒപ്പം ഗാന്ധി കുടുംബവുമായും കൂടുതല്‍ അടുത്തു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോഴും രക്ഷകനായത് ശിവകുമാറായിരുന്നു. ഇതോടെ അദ്ദേംഹം ബി.ജെ.പിയുടെ കണ്ണിലെ കരടായി. ശിവകുമാറിന്റെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തി.എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ശിവകുമാര്‍ കൂടുതല്‍ ശക്തനാകുന്ന കാഴ്ചയാണ് കര്‍ണ്ണാക നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്.

ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ പൊളിച്ച് ജെ.ഡി.എസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. കുമാര സ്വാമി സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ശിവകുമാര്‍ മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഒടുവില്‍ ബി.ജെ.പിക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടിയേകി ബെല്ലാരി പിടിച്ചെടുക്കുന്നതിലും ശിവകുമാര്‍ ടച്ച് പ്രകടമായി. കര്‍ണ്ണാടക ബി.ജെ.പിയിലെ രണ്ടാമന്‍ ശ്രീരാമലുവിന്റെ മണ്ഡലവും റെഡ്ഡി സഹോദരന്‍മാരുടെ തട്ടകവുമായിട്ടും ബെല്ലാരിയില്‍ ബി.ജെ.പിയെ തൂത്തെറിയാനായതിന് പിന്നില്‍ ഡി.കെയുടെ തന്ത്രങ്ങള്‍ നിര്‍ണ്ണായകമായി.

തെരെഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന് വിജയിക്കാനായി. ശിവമോഗയില്‍ ആശ്വാസ ജയം നേടാന്‍ ബി.ജെ.പിക്കായെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഉപ തെരഞ്ഞെടുപ്പ് വിജയം പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനേകുന്ന ആത്മ വിശ്വാസവും ഏറെ വലുതാണ്.

ये भी पà¥�ें- കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന് മേല്‍ കുരുക്ക് മുറുകുന്നു

ये भी पà¥�ें- 'കന്നഡ പൊളിറ്റിക്കല്‍ ത്രില്ലറിലെ' യഥാര്‍ഥ നായകന്‍ ഡികെ ശിവകുമാര്‍

TAGS :

Next Story