ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനി മുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്.
ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍ അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്റെ പേരും നല്‍കാനാണ് തീരുമാനം. അയോധ്യ നമ്മുടെ അഭിമാനത്തിന്റെയും അന്തസിന്റെയും പ്രതീകമാണെന്ന് ആദിത്യനാഥ് ചടങ്ങില്‍ പറഞ്ഞു.
ഫൈസാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തേ മുഗള്‍ സരായ് റെയില്‍വേ ജംഗ്ഷന്റെ പേര് യോഗി സര്‍ക്കാര്‍ ദീന്‍ ദയാല്‍ ഉപാധ്യായ് ജംഗ്ഷന്‍ എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്ന പേരിലേക്ക് മാറ്റുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. അടുത്തതായി ആഗ്ര, ബറെയ്‌ലി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
Adjust Story Font
16