നോട്ട് നിരോധത്തിന് രണ്ടാണ്ട്;മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
നിര്‍ണായക തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നോട്ട് നിരോധത്തിന്റെ രണ്ടാം വാര്‍ഷികമെത്തുന്നത്.
നോട്ട് നിരോധത്തിന് ഇന്ന് രണ്ട് വര്‍ഷം. രാജ്യത്തിന്റെ വിവി ധ ഭാഗങ്ങളില്‍ ഇന്നും നാളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് സമാനമായി ഇന്ന് രാത്രി മാധ്യമങ്ങളിലൂടെ മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.നിര്‍ണായക തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നോട്ട് നിരോധത്തിന്റെ രണ്ടാം വാര്‍ഷികമെത്തുന്നത്.
2016 ലെ ഈ ദിവസം പ്രധാന മന്ത്രി നടത്തിയ ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കാര്‍ഷിക,ചെറുകിട വ്യവസായ രംഗവും അംസംഘടിത തൊഴില്‍ മേഖലയും ഇത് വരെ മോചിതരായിട്ടില്ല എന്നതാണ് യാതാര്‍ത്ഥ്യം.ഈ സാഹചര്യത്തിലാണ് ഈ ദിനം പ്രതിപക്ഷം പ്രധാന മന്ത്രിയുടെ മാപ്പ് ആവശ്യപ്പെടുന്നത്.
നികുതി അടക്കുന്നവരുടെ എണ്ണം കൂടി,സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായി തുടങ്ങിയ അവകാശ വാദങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിനുള്ളത്. എന്നാല്‍ അതു പോലും സുസ്ഥിരമല്ലെന്നാണ് ആര്‍.ബി,ഐ കണക്ക്. പ്രത്യക്ഷ നികുതി അടവ് വര്‍ധിച്ചപ്പോള്‍ തന്നെ വരുമാനം വെളിപ്പെടുത്തവരുടെ എണ്ണം കൂടിയെന്ന് റിസര്‍വ് ബാങ്ക് തന്നെ പറയുന്നു. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ കഴിഞ്ഞ ആഗസ്റ്റില്‍ പുറത്ത് വിട്ട മറ്റൊരു കണക്ക്.കള്ളപ്പണം കയ്യിലുള്ളവര്‍ ബാങ്കിലെത്തില്ലെന്ന സര്‍ക്കാര്‍ വാദമായിരുന്നു ഇതോടെ പൊളിഞ്ഞത്. കറണ്‍സി ഉപയോഗത്തിലും രണ്ടാണ്ടിനിപ്പുറം ഒരു മാറ്റവുമില്ല. 2016 നെ അപേക്ഷിച്ച് നോട്ടിടപാട് കഴിഞ്ഞ മാസം 9.5 ശതമാനം വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
ये à¤à¥€ पà¥�ें- നോട്ട് നിരോധനം; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റാന്‍ കഴിയാത്ത ചിലരുണ്ട്
ये à¤à¥€ पà¥�ें- നോട്ട് നിരോധം: രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു
Adjust Story Font
16